16 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കൽ എഇഒ വി കെ സൈനുദ്ദീനെ സസ്പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

കാസർകോട്: കാസര്‍കോട് 16 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കൽ എഇഒ വി കെ സൈനുദ്ദീനെ സസ്പെന്‍ഡ് ചെയ്തു. കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് നടപടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സ്കൂള്‍ വിദ്യാര്‍ത്ഥിയെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ 14 പേര്‍ക്കെതിരെയാണ് പോക്സോ കേസ്. ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ വി കെ സൈനുദ്ദീന്‍ ഉള്‍പ്പടെ 14 പേര്‍ക്കെതിരെയായിരുന്നു കേസ്. കേസില്‍ യൂത്ത് ലീഗ് നേതാവും പ്രതിയാണ്.

YouTube video player