തെരഞ്ഞെടുപ്പ് ലക്ഷ്യം മുൻ നിർത്തിയാണ് വിവാദമെന്ന സിപിഎം നേതാക്കളുടെ വാക്കുകള്‍ സ്വപ്ന ആവർത്തിക്കുകയാണെന്നും ബെന്നി ബെഹ്നാൻ ആരോപിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസിൽ ആരോപണവിധേയയായ സ്വപ്ന സുരേഷ് സിപിഎമ്മിന്‍റെ വാദങ്ങളാണ് പറയുന്നതെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ. തെരഞ്ഞെടുപ്പ് ലക്ഷ്യം മുൻ നിർത്തിയാണ് വിവാദമെന്ന സിപിഎം നേതാക്കളുടെ വാക്കുകള്‍ സ്വപ്ന ആവർത്തിക്കുകയാണെന്നും ബെന്നി ബെഹ്നാൻ ആരോപിച്ചു. 

'സ്വർണക്കടത്തിൽ പങ്കില്ല, കാർഗോ ആരയച്ചു എന്ന് അന്വേഷിക്കൂ', സ്വപ്നയുടെ ശബ്ദരേഖ തത്സമയം

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷ് പ്രതികരിച്ചിരുന്നു. കോൺസുൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ച് എന്താണ് കാർഗോ വൈകുന്നതെന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. ഇതിൽ തനിക്ക് വേറൊന്നും അറിയില്ലെന്നും സ്വപ്ന വ്യക്തമാക്കുന്നു. കോൺസുലേറ്റിൽ ജോലി ചെയ്തപ്പോഴൊക്കെ തന്‍റെ തൊഴിലിൽ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. പല മന്ത്രിമാരുമായി താൻ സംസാരിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം തൊഴിലിന്‍റെ ഭാഗമായിട്ടാണെന്നും സ്വപ്ന പറയുന്നു. 

സ്വർണ്ണക്കടത്തിൽ യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ ബിജെപി ശ്രമിക്കുന്നു; യുഡിഎഫ് കൂട്ടുനിൽക്കുകയാണെന്നും സിപിഎം