കൊച്ചി: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ കത്ത് വിവാദത്തിൽ പ്രതിക്കൂട്ടിലായ ശശി തരൂരിനെ പിന്തുണച്ച് ബെന്നി ബഹന്നാൻ. കത്ത് നൽകിയ ശേഷമുള്ള ഹൈക്കമാന്റ് തീരുമാനം തരൂർ അംഗീകരിച്ചതാണെന്നും ഇതിന് ശേഷം വിമർശനം ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിന്റെ ശത്രു ശശി തരൂരല്ല. ബിജെപിയും സിപിഎമ്മുമാണ്. വ്യക്തിപരമായ വിമർശനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജോസ് കെ മാണിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ജോസ് പക്ഷത്തിനെതിരെ കടുത്ത നിലപാടിലേക്കാണെന്ന സൂചനയും അദ്ദേഹം നൽകി. സെപ്തംബർ മൂന്നിന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. മുന്നണിക്ക് പുറത്ത് പോകാൻ വാശി പിടിക്കുന്നവരെ പിടിച്ചുനിർത്താനാവില്ല. അവസാന അവസരവും ജോസ് വിഭാഗം പാഴാക്കിയെന്നും ബെന്നി പറഞ്ഞു.