മരം മുറിക്കാൻ ഉള്ള അനുമതി തമിഴ്നാടിന് നൽകിയതുമായി ബന്ധപ്പെട്ടാണ് നടപടി ഉണ്ടായത്. ഈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ക്ലീൻ ചിറ്റ് നൽകിയതോടെയാണ് നിയമന ശുപാർശ അം​ഗീകരിച്ചത്. 

തിരുവനന്തപുരം: ബെന്നിച്ചൻ തോമസ് (bennychan thomas)വനം വകുപ്പ് മേധാവി(forest department). സെർച്ച് കമ്മറ്റി ശുപാർശ മന്ത്രി സഭ അം​ഗീകരിച്ചു. നിലവിലെ വനം വകുപ്പ് മേധാവി ഈ മാസം വിരമിക്കുന്നതോടെയാണ് പുതിയ നിയമനം നിലവിൽ വരിക.മുല്ലപ്പെരിയാർ ബേബി ഡാമിലെ വിവാദ മരം മുറി കേസിൽ ബെന്നിച്ചൻ തോമസ് ആരോപണ വിധേയനായിരുന്നു. ഇദ്ദേഹത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. മരം മുറിക്കാൻ ഉള്ള അനുമതി തമിഴ്നാടിന് നൽകിയതുമായി ബന്ധപ്പെട്ടാണ് നടപടി ഉണ്ടായത്. ഈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ക്ലീൻ ചിറ്റ് നൽകിയതോടെയാണ് നിയമന ശുപാർശ അം​ഗീകരിച്ചത്. 

ചീഫ് സെക്രട്ടറിയും വനംമേധാവിയും വനംസെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനംമേധാവിയും ഉള്‍പ്പെടുന്ന സമിതിയാണ് പുതിയ വനംമേധാവിയെ കണ്ടെത്തുന്നത്. പി.സി.സി.എഫ് മാരായ ഗംഗാസിംഗ്, ജയപ്രസാദ്, പ്രകൃതി ശ്രീവാസ്തവ, നോയൽ തോമസ് എന്നിവരുടെ പേരുകളും സമിതിക്കു മുന്നിലുണ്ടായിരുന്നു. നിലവിലെ വനം മേധാവി കേശവൻ ഈ മാസം 30നാണ് വിരമിക്കുന്നത്.

നിലവില്‍ വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്ഠിച്ച് വരുകയാണ്.1988 ബാച്ച് കേരള കേഡര്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ്. തുടര്‍ച്ചയായി 34 വര്‍ഷക്കാലം വനംവകുപ്പില്‍ തന്നെ സേവനമനുഷ്ഠിച്ച വ്യക്തി എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.ഐഎഫ്എസ് പ്രൊബേഷന് ശേഷം മൂന്നാര്‍ എഡിസിഎഫ് ആയി സര്‍വ്വീസില്‍ പ്രവേശിച്ച ഇദ്ദേഹം വനം വകുപ്പില്‍ മാങ്കുളം , നിലമ്പൂര്‍, മൂന്നാർ,കോന്നി, കോട്ടയം എന്നിവിടങ്ങളില്‍ ഡിഎഫ്ഓ ആയി സേവനം ചെയ്തു. പിടിപി നഗറിലുള്ള സാമൂഹ്യ വനവത്ക്കരണ വിഭാഗം മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷന്‍ ഡിസിഎഫ്, തേക്കടി വൈല്‍ഡ് ലൈഫ് പ്രിസര്‍വേഷന്‍ ഓഫീസര്‍, തേക്കടി ഇക്കോ ഡെവലപ്‌മെന്റ് ഓഫീസര്‍, തിരുവനന്തപുരം വൈല്‍ഡ് ലൈഫ് ഡിസിഎഫ് , സിസിഎഫ് ഇക്കോ ഡവലപ്‌മെന്റ് ആന്റ് ട്രൈബല്‍ വെല്‍ഫെയര്‍,വര്‍ക്കിംഗ് പ്ലാന്‍ ആന്റ് റിസര്‍ച്ച് എന്നിങ്ങനെയും ജോലി നോക്കി. കോട്ടയം പ്രോജക്റ്റ് ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍, എബിപി കണ്‍സര്‍വേറ്റര്‍, ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന നിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍, സംസ്ഥാന വനവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍-മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകളും നിര്‍വ്വഹിച്ചിട്ടുണ്ട്. 
പിസിസിഎഫ് (എഫ്.എല്‍.ആര്‍), പിസിസിഎഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
ഔദ്യോഗിക രംഗത്ത് ബെന്നിച്ചന്‍ തോമസ് നടപ്പാക്കിയ പദ്ധതികള്‍ ഏറെയാണ്. 1997-2000 കാലത്ത് തേക്കടി ഇക്കോ ഡവലപ്‌മെന്റ് ഓഫീസറായിരിക്കെ നടപ്പാക്കിയ പെരിയാര്‍ മോഡല്‍ (ഇന്ത്യാ ഇക്കോ ഡവലപ്‌മെന്റ് പ്രോജക്റ്റ്) രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. 
സുവോളജി, ലൈഫ് സയന്‍സ്, ഫോറസ്ട്രി എന്നീ വിഷയങ്ങളില്‍ മാസ്‌റ്റേഴ്‌സ് യോഗ്യതയുണ്ട്. രണ്ടു വര്‍ഷം കൊച്ചി സര്‍വ്വകലാശാല പരിസ്ഥിതി വകുപ്പില്‍ എന്‍വയേണ്‍മെന്റല്‍ ബയോ കെമിസ്ട്രി എന്ന വിഷയത്തില്‍ യുജിസി ഫെല്ലോ ആയി ഗവേഷണവും നടത്തിയിട്ടുണ്ട്. മികച്ച സേവനത്തിന് നിരവധി ഗുഡ് സര്‍വ്വീസ് എന്‍ട്രികളും ദേശീയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 

ബേബി ഡാമിലെ മരംമുറി: ബെന്നിച്ചൻ തോമസിനെതിരായ നടപടികൾ അവസാനിപ്പിച്ച് സര്‍ക്കാര്‍


തിരുവനന്തപുരം: ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടികൾ താക്കീത് നൽകി അവസാനിപ്പിച്ച് സ‍ര്‍ക്കാര്‍. നയപരമായ തീരുമാനങ്ങളിൽ ഉത്തരവിറക്കുമ്പോൾ സർക്കാരിനെ അറിയിക്കണം എന്ന മുന്നറിയിപ്പോടെയാണ് ബെന്നിച്ചനെതിരായ വകുപ്പുതല നടപടികൾ സര്‍ക്കാര്‍ അവസാനിപ്പിച്ചത്. ബേബിഡാമിലെ മരം മുറിക്കാൻ തമിഴ്നാട് സ‍ര്‍ക്കാരിന് അനുവാദം നൽകി ഉത്തരവ് ഇറക്കിയതോടെയാണ് ബെന്നിച്ചനെതിരെ വകുപ്പുതല അന്വേഷണം ഉണ്ടായത്. ഉത്തരവിറക്കുന്നതിൽ ബെന്നിച്ചൻ തോമസ് ജാഗ്രത കാണിച്ചില്ലെന്ന് വനം പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകി തീര്‍പ്പാക്കിയത്. നിലവിൽ ചീഫ് വൈൽഡ് ലൈഫ് വാർന്നാണ് ബെന്നിച്ചൻ തോമസ്

മുല്ലപ്പെരിയാർ മരംമുറിയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ കുറ്റവിമുക്തനാക്കേണ്ടി വരുമെന്ന് നേരത്തെ തന്നെ വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ ഉത്തരവിറക്കിയതിന്‍റെ ഉത്തരവാദിത്തം ബെന്നിച്ചന് മാത്രമല്ലെന്നും സർവീസിൽ നിന്ന് മാറ്റിനിർത്താൻ തക്ക കുറ്റം ബെന്നിച്ചൻ ചെയ്തിട്ടില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. 

മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തപ്പെടുത്താൻ മരംമുറിക്കാൻ അനുമതി നൽകിയതിൽ ചീഫ് വൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് അനുകൂലമായിട്ടാണ് വകുപ്പ്തല അന്വേഷണ റിപ്പോർട്ട് വന്നത്. ജലവിഭവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ യോഗ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നാണ് വനംപ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്. നാളെ പുതിയ വനംമേധാവിയെ തെരെഞ്ഞെടുക്കാനുള്ള സമിതി ചേരാനിരിക്കെയാണ് വകുപ്പ് തല അന്വേഷണ റിപ്പോർട്ട് സർക്കാരിന് നൽകിയത്.

ബേബി ഡാം ശക്തിപ്പെടുത്താൻ മരം മുറിക്കാനായി തമിഴ്നാടിന് അനുമതി നൽകി ഉത്തരവിറക്കി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു. അന്തർ സംസ്ഥാന നദീജല തർക്ക സമിതിയുടെ തീരുമാനം അനുസരിച്ച് ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് ഉത്തരവിറക്കിയതെന്നായിരുന്നു ബെന്നിച്ചൻെറ വിശദീകരണം. ബെന്നിച്ചൻെറ സസ്പെൻഷനിനെതിരെ ഐഎഫ്എസ് ഉദ്യോഗസ്ഥർ ശക്തമായി പ്രതിഷേധിച്ചു. 

സമ്മർദ്ദങ്ങളെ തുടർന്ന് ഒരു മാസത്തിനിടെ ബെന്നിച്ചൻ തോമസിനെ തിരിച്ചെടുത്തുവെങ്കിലും വകുപ്പ്തല അന്വേഷണം തുടർന്നു. ബെന്നിച്ചൻ തോമസിൻെറ വിശദീകരണം ശരിവയ്ക്കുന്ന വനം സെക്രട്ടറി , ഉത്തരവിന് പിന്നിൽ ഉദ്യോഗസ്ഥന് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്നും സർക്കാരിന് റിപ്പോർട്ട് നൽകി. പക്ഷെ ബെന്നിച്ചൻ പൂർണമായും അന്വേഷണ റിപ്പോർട്ട് ന്യായീകരിക്കുന്നുമില്ല. നയപരമായ തീരുമാനമായതിനാൽ രേഖാമൂലമുള്ള നിർദ്ദേശപ്രകാരം വാങ്ങേണ്ട ജാഗ്രത പാലിക്കണമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.