ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ പിവി അൻവറിനെ പിന്തുണച്ച് കരാട്ട് റസാഖ്. ബേപ്പൂരിൽ കാലുവാരിയെങ്കിൽ അംഗീകരിക്കാൻ ആകാത്ത പ്രവർത്തിയാണെന്നും പിവി അൻവർ ഉയർത്തിയ വിഷയങ്ങൾ യുഡിഎഫ് വിജയത്തിന് കാരണമായെന്നും കാരാട്ട് റസാഖ്

കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ പിവി അൻവറിനെ പിന്തുണച്ച് കരാട്ട് റസാഖ്. ബേപ്പൂരിൽ കാലുവാരിയെങ്കിൽ അംഗീകരിക്കാൻ ആകാത്ത പ്രവർത്തിയാണെന്നും പിവി അൻവർ ഉയർത്തിയ വിഷയങ്ങൾ യുഡിഎഫ് വിജയത്തിന് കാരണമായെന്നും കാരാട്ട് റസാഖ് പറഞ്ഞു. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചതാണ് തോൽവിക്ക് കാരണം എന്നത് ശരിയല്ല. തളിപ്പറമ്പിലും, പയ്യന്നൂരും, അമ്പലപ്പുഴയിലും സ്വാതന്ത്ര ചിഹ്നത്തിൽ അല്ലേ ജയിച്ചത്. പ്രവീൺ കുമാറിന്റെ പ്രസ്താവന അനവസരത്തിൽ ഉള്ളതാണെന്നും കരാട്ട് റസാഖ് പറഞ്ഞു.

അൻവർ അധികാരത്തിന്റെ സുഖ സൗകര്യം വലിച്ചെറിഞ്ഞയാൾ ആണ്. ഉപാധി ഇല്ലാതെയാണ് യുഡിഎഫിനെ പിന്തുണച്ചത്. പ്രവീണിന്റെ പ്രസ്താവന അപമാനിക്കുന്നതിന് തുല്യമാണെന്നും കരാട്ട് റസാഖ് പറഞ്ഞു.