വായ്പാ തിരിച്ചടവിനെ ചൊല്ലി കെ ടി ഡി എഫ് സി-കെഎസ്ആർടി സി പോരിനിടെയാണ് മാറ്റം. 

തിരുവനന്തപുരം : കെടിഡിഎഫ് സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. പകരം ചുമതല കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് നൽകി സർക്കാർ ഉത്തരവായി. വായ്പാ തിരിച്ചടവിനെ ചൊല്ലി കെടിഡിഎഫ്സിയും കെഎസ്ആർടിസിയും തമ്മിലുള്ള പോരിനിടെയാണ് മാറ്റം. തന്നെ മാറ്റണമെന്ന് നേരത്തെ താൻ തന്നെ ആവശ്യപ്പെട്ടിരുന്നതായി ബി അശോക് പ്രതികരിച്ചു. കെഎസ്ആർടിസിയിലെ ഉയർന്ന ഉദ്യോഗസ്ഥന് ചുമതല നൽകുന്നതാകും ഉചിതമെന്നും അറിയിച്ചിരുന്നുവെന്നും അശോക് വിശദീകരിച്ചു. 

കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

YouTube video player