ഹെൽമെറ്റ് കൊണ്ട് തലക്കടിക്കുന്നതും മുഖത്ത് ക്രൂരമായി പ്രഹരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചാവി കൊണ്ട് കുത്തിയും പരിക്കേൽപ്പിച്ചു.

മലപ്പുറം: മലപ്പുറം മങ്കടയില്‍ ബൈക്ക് യാത്രികന് ക്രൂര മര്‍ദ്ദനം. ഞാറക്കാട്ടിൽ സ്വദേശി ഹരിഗോവിന്ദനാണ് മര്‍ദ്ദനമേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നിയാസ്, റോഷൻ, റിൻഷാദ് ബാബ, കണ്ടാലറിയുന്ന ഒരാൾ എന്നിവരാണ് ഹരിഗോവിന്ദന്‍റെ മുഖത്ത് തുപ്പുകയും ആക്രമിക്കുകയും ചെയ്തത്. ചൊവ്വാഴ്ച്ച നടന് മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തു വന്നു. ഇടത് ഭാഗത്തിലൂടെ ബൈക്ക് ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ ഹരിഗോവിന്ദൻ ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമിച്ച നാലംഗ സംഘത്തിന്‍റെ പേരില്‍ പോലീസ് വധശ്രമമമടക്കം ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസ് എടുത്തു. സംഭവത്തിനു ശേഷം രക്ഷപെട്ട പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.മറ്റ് കേസുകളിലും പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു, ചാവി കൊണ്ട് കുത്തി;മലപ്പുറത്ത് ബൈക്ക് യാത്രികന് ക്രൂരമർദനം