അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ചൊല്ലി രണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളും രണ്ടുതട്ടിലെന്നാണ് വിവരം.
ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. അടുത്തമാസം 23 വരെയാണ് കാലാവധി കോടതി നീട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ 117 ദിവസമായി ബിനീഷ് അറസ്റ്റിലായിട്ട്. അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ചൊല്ലി രണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളും രണ്ടുതട്ടിലെന്നാണ് വിവരം. ബിനീഷിനെ പ്രതിപ്പട്ടികയില്‍ പോലും ചേർക്കാതെയാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. എന്നാല്‍ ബിനീഷ്, മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ലഹരി ഇടപാടിലൂടെ കോടികൾ സമ്പാദിച്ചു എന്നായിരുന്നു ഇഡി കുറ്റപത്രം.
