തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് എടുത്ത നടപടി ഗൗരവമുള്ളതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളം ഭരിക്കുന്നത് കൊള്ള സംഘമാണ്. കേരളം കുറ്റവാളികളുടെ തലസ്ഥാനമായി മാറിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ആത്മാഭിമാനം ഉണ്ടെങ്കിൽ സി പി എം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ തടവറയിൽ നിന്ന് പുറത്തു വരണമെന്ന് കെപിസിസി പ്രസിഡന്‍റ്  ആവശ്യപ്പെട്ടു

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ ദാസൻമാരായ ഉദ്യോഗസ്ഥരെ കൊണ്ടാണ് വിജിലൻസ് അന്വേഷണം നടത്തിയത്. സിബിഐ വരുമെന്ന് അറിഞ്ഞാണ് വിജിലൻസിനെ കൊണ്ട് സെക്രട്ടേറിയറ്റിൽ നിന്ന് ഫയലുകൾ മാറ്റിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു. അന്വേഷണം ശരിയായ രീതിയിൽ നടന്നാൽ മുഖ്യമന്ത്രി ഇരുമ്പഴിയ്ക്കുള്ളിൽ പോകും