എറണാകുളം ഭൂതത്താൻകെട്ടിന് സമീപം ചാട്ടക്കല്ല് വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്
കൊച്ചി: പക്ഷിനിരീക്ഷകനെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പതട്ടേക്കാട് പക്ഷി സങ്കേതവുമായി ബന്ധപ്പെട്ട് പക്ഷി നിരീക്ഷണത്തിൽ സജീവമായിരുന്ന എൽദോസിനെയാണ് വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം ഭൂതത്താൻകെട്ടിന് സമീപം ചാട്ടക്കല്ല് വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എൽദോസിനെ കാണാനില്ലെന്ന് കാണിച്ച് ഇന്നലെ ബന്ധുക്കൾ കോതമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് വനത്തില്‍ മൃതദേഹം കണ്ടെത്തിയത്.
സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍; കെ ടി ജലീലിന്‍റെ പരാതിയിൽ കേസെടുക്കും, നിയമോപദേശം ലഭിച്ചു
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീല്‍ നല്‍കിയ പരാതിയിൽ പൊലീസ് കേസെടുക്കും. 153, 120 (ബി) എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കാമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ജാമ്യ ലഭിക്കാവുന്ന വകുപ്പുകളാണിവ. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണമെന്നാണ് കെ ടി ജലീന്‍റെ പരാതി. സ്വപ്ന സുരേഷിനും പി സി ജോര്‍ജിനും എതിരെയാണ് പരാതി.
മുഖ്യമന്ത്രി രാവിലെ ഡിജിപിയുമായും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായും ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമൊപ്പം ആരോപണം നേരിടുന്ന കെ ടി ജലീൽ കൻറോൺമെന്‍റ് പൊലീസിൽ പരാതി നൽകിയത്. സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെയാണ് കെ ടി ജലീലിന്‍റെ പരാതി. സർക്കാറിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അവഹേളിക്കാനും നാട്ടിൽ കലാപം ഉണ്ടാക്കാനുമാണ് ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. അപകീർത്തിപ്പെടുത്താനുള്ള ശ്രമമെന്നാണ് പരാതി എന്നതിനാൽ എങ്ങിനെ കേസെടുക്കുമെന്നതിൽ പൊലീസിന് ആശയക്കുഴപ്പമുണ്ടായിരുന്നു. ഇത് തീര്‍ക്കാനാണ് നിയമോപദേശം തേടിയത്. കേസ് എടുത്താൽ പ്രത്യേക അന്വേഷണസംഘമായിരിക്കും ഗൂഢാലോചന അന്വേഷിക്കുക. ഇതിനിടെയാണ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ അന്വേഷണം നടത്തുന്ന ജസ്റ്റിസ് വികെ മോഹൻ കമ്മീഷന്‍റെ കാലാവധി മന്ത്രിസഭാ ആറ് മാസത്തേക്ക് നീട്ടിയത്. സംസ്ഥാന ഏജൻസികളെ ഇറക്കിയുള്ള തിരക്കിട്ടുള്ള നടപടികൾ സർക്കാറിനെ കൂടുതൽ സംശയത്തിൻറെ നിഴലിൽ നിർത്തുന്നു. വെളിപ്പെടുത്തലിൽ കാര്യമില്ലെങ്കിലും സർക്കാറിന് ഒളിക്കാനില്ലെങ്കിലും എന്തിനാണ് വിജിലൻസിനെ പഴയകേസിൽ ഇറക്കുന്നതെന്നാണ് ചോദ്യം. അതേസമയം സരിത്തിനെ ചോദ്യം ചെയ്യലിന് വെളിപ്പെടുത്തലുമായി ബന്ധമില്ലെന്നാണ് വിജിലൻസ് വിശദീകരണം.
അടിയന്തിര യോഗം വിളിച്ച് കോൺഗ്രസ് നേതൃത്വം; രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ മുഖ്യ അജണ്ട
