രാഷ്ട്രീയ പാർട്ടി രൂപീകരണ സാധ്യത തള്ളാതെ താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.

കോഴിക്കോട്: രാഷ്ട്രീയ പാർട്ടി രൂപീകരണ സാധ്യത തള്ളാതെ താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. ക്രൈസ്തവ സമൂഹം വിവേചനം നേരിടുന്നെന്ന് ബിഷപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പുതിയ പാർട്ടി രൂപീകരണമടക്കം സർക്കാരിന്റെ തുടർനടപടികളെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടി പ്രഖ്യാപന സൂചന നൽകിയിരിക്കുകയാണ് കത്തോലിക്ക കോൺ​ഗ്രസ്. മുനമ്പം വിഷയത്തിൽ ഇടത് വലത് മുന്നണികൾ സമുദായ താത്പര്യം സംരക്ഷിച്ചില്ല. സമുദായത്തിന്റെ നിലപാട് വൈകിട്ട് കോഴിക്കോട് മുതലക്കുളം മൈതാനത്ത് പ്രഖ്യാപിക്കുമെന്നും ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി.