മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ വിവിധ സംഘടനകൾ വഴിയും അല്ലാതെയും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും പരിഹാരമുണ്ടാകുന്നില്ലെന്നാപിച്ചാണ് ബിഷപ്പിന്റെ പണിമുടക്കാഹ്വാനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരമേഖലയെ സർക്കാരുകൾക്ക് അവഗണിക്കുന്നതായാരോപിച്ച് സമരത്തിന് ആഹ്വാനം ചെയ്ത് ലത്തീൻ അതിരൂപതാ തിരുവനനന്തപുരം ആർച്ച് ബിഷപ് റവ.തോമസ് ജെ. നെറ്റോ. തീരമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി നാളെ തുറമുടക്കിയുള്ള സമരത്തിനാണ് ലത്തീൻ അതിരൂപത ബിഷപ്പിന്റെ തീരുമാനം.

പൂമ്പുഹാറിൽ മത്സ്യത്തൊഴിലാളികളെ ഊരുവിലക്കിയെന്ന് പരാതി; ഒരു കൊല്ലത്തേക്ക് ഗ്രാമത്തിൽ പ്രവേശിക്കാൻ വിലക്ക്

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ വിവിധ സംഘടനകൾ വഴിയും അല്ലാതെയും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും പരിഹാരമുണ്ടാകുന്നില്ലെന്നാപിച്ചാണ് ബിഷപ്പിന്റെ പണിമുടക്കാഹ്വാനം. അടുത്തിടെ ചുമതലയേറ്റ ആർച്ച് ബിഷപ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുകയാണ്. ആലപ്പുഴ, കൊല്ലം, പുനലൂർ, നെയ്യാറ്റിൻകര, തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലുള്ള മത്സ്യത്തൊഴിലാളികൾ സമരത്തിൽ പങ്കെടുത്താൽ കേരളത്തിന്റെ തെക്കൻ തീരം ഏതാണ്ട് പകുതി നിശ്ചലമാകും. തൃക്കാക്കര തെരഞ്ഞെടുപ്പ് അടക്കം അടുത്തുനിൽക്കെയാണ് സഭയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്.

മീൻപിടിക്കാനെത്തി, ലഭിച്ചത് ഉഗ്ര സ്ഫോടക ശേഷിയുള്ള ഗ്രനേഡ്, പാടശേഖരത്ത് സൗകര്യമൊരുക്കി നിർവീര്യമാക്കി

YouTube video player