ബിജെപി സംസ്ഥാന നേതാക്കളെല്ലാം മത്സരിക്കും; കെ എസ് രാധാകൃഷ്ണനെ തള്ളി എ എൻ രാധാകൃഷ്ണൻ
ശോഭാ സുരേന്ദ്രന്റെ പ്രശ്നം പരിഹരിക്കും. ശോഭാ സുരേന്ദ്രൻ സജീവമായിത്തന്നെ മത്സരരംഗത്തുണ്ടായിരിക്കുമെന്നും എ എൻ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊച്ചി: സംസ്ഥാന നേതാക്കളെല്ലാം ഇക്കുറി മത്സരരംഗത്തുണ്ടാകില്ലെന്ന ബിജെപി ജനറൽ സെക്രട്ടറി കെ എസ് രാധാകൃഷ്ണന്റെ നിലപാടിനെ തള്ളി പാർട്ടി സംസ്ഥാന സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ രംഗത്ത്. എല്ലാ പ്രധാനപ്പെട്ട നേതാക്കളും ഇക്കുറി മത്സരരംഗത്തുണ്ടായിരിക്കും. ശോഭാ സുരേന്ദ്രന്റെ പ്രശ്നം പരിഹരിക്കും. ശോഭാ സുരേന്ദ്രൻ സജീവമായിത്തന്നെ മത്സരരംഗത്തുണ്ടായിരിക്കുമെന്നും എ എൻ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുതിർന്ന നേതാവായതിനാൽ ഒ രാജഗോപാൽ മത്സരിക്കണോയെന്ന് തങ്ങൾക്ക് തീരുമാനിക്കാനാവില്ല. തദ്ദേശതെരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതീക്ഷിച്ച ഫലമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ലെന്നും എ എൻ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.