Asianet News MalayalamAsianet News Malayalam

കേരളത്തിൽ ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു: യെച്ചൂരി

നിലവിലെ രാഷ്ടീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ സമര പരിപാടികൾ നടത്തും. ഉപരാഷ്ട്രപതി സ്ഥാനാർത്ഥി (Vice President election) മാർഗരറ്റ് ആൽവയെ  പാർട്ടി പിന്തുണക്കും.

BJP and Congress working against  LDF Government
Author
First Published Jul 31, 2022, 3:51 PM IST

ദില്ലി: കേരളത്തിൽ ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechury). സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്ന നിലയുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ദേശീയ തലത്തിൽ ഉയർത്തുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. 

നിലവിലെ രാഷ്ടീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ സമര പരിപാടികൾ നടത്തും. ഉപരാഷ്ട്രപതി സ്ഥാനാർത്ഥി (Vice President election) മാർഗരറ്റ് ആൽവയെ  പാർട്ടി പിന്തുണക്കും. പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്തുണക്കും എന്ന് പ്രഖ്യാപിച്ച ശേഷമാണ് ടിഎംസി പിന്മാറിയത്. ഇതെന്തുകൊണ്ടാണെന്ന് തൃണമൂൽ കോൺഗ്രസ് വിശദീകരിക്കണം. ടിഎംസിയുടെ മുതിർന്ന മന്ത്രിയെ അറസ്റ്റ് ചെയ്ത സാഹചര്യം നമ്മുടെ മുന്നിലുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. 

അതേസമയം ദേശീയ തലത്തില്‍ വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമര പരിപാടികള്‍ നടത്താന്‍ സിപിഎം സിസി യോഗത്തില്‍ തീരുമാനം. സമരപരിപാടികളെ കുറിച്ച് നാളെ  വിശദീകരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയില്‍ പറഞ്ഞു. നാളെ മുതല്‍ ഓഗസ്റ്റ് പതിനഞ്ച് വരെ സിപിഎം സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. എൽഡിഎഫ് സര്‍ക്കാരിനെതിരെ കേരളത്തിൽ കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു നീങ്ങുകയാണെന്നും രണ്ട് ദിവസമായി ചേർന്ന സിസി യോഗം വിലയിരുത്തി. പ്രചാരണങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ പ്രതിഷേധമുയര്‍ത്തി പ്രതിരോധിക്കാനാണ് കേന്ദ്ര കമ്മിറ്റി തീരുമാനം

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. ദേശീയ തലത്തില്‍ ഇതിനെതിരെ പ്രതിരോധം  സംഘടിപ്പിക്കും - സീതാറാം യെച്ചൂരി, സിപിഎം ജനറല്‍ സെക്രട്ടറി

ആവിക്കൽ: കരുതിക്കൂട്ടി പ്രശ്നങ്ങളുണ്ടാക്കുന്നു,എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ തയാർ-തോട്ടത്തിൽ രവീന്ദ്രൻ

കോഴിക്കോട് : ആവിക്കൽ മാലിന്യ പ്ലാന്‍റിന്‍റെ (avikkal waste plant)പേരിൽ കോഴിക്കോട് തോപ്പയിലിൽ സംഘടിപ്പിച്ച ജനസഭയിൽ(janasabha) കരുതിക്കൂട്ടി പ്രശ്നങ്ങളുണ്ടാക്കാൻ ആളുകളെത്തിയെന്ന് എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ(thottathil raveendran mla). സ്ത്രീകൾ ഉൾപ്പടെ ബഹളം വെച്ചു.

തന്‍റെ കാറിന് നേരെ കല്ലേറുണ്ടായെന്നും എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. കോർപറേഷന്‍റെ 75 വാർഡുകളിലെയും വികസന വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ജനസഭകൾ വിളിച്ചത്. ആവിക്കൽ മാലിന്യ പ്ലാന്‍റ് സംബന്ധിച്ച് ജനങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ തയാറാണ്. സാധാരണക്കാരായ ആളുകളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. എസ് ഡി പി ഐ ഉൾപ്പടെ സമരത്തിൽ ഇടപെട്ട് പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും  എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ജനസഭയിൽ സംഘർഷമുണ്ടായിരുന്നു. ആവിക്കല്‍ തോടുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് പരിസരവാസികള്‍ ചോദ്യം ഉന്നയിച്ചതോടെയാണ് സംഘര്‍ഷവും പൊലീസ് ലാത്തിച്ചാര്‍ജ്ജും ഉണ്ടായത്

ജനസഭയിലെ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്,അന്യായമായി സംഘം ചേർന്നതിന്  സ്ത്രീകൾ അടക്കം 75പേർക്കെതിരെ കേസ്

കോഴിക്കോട് : കോഴിക്കോട് തോപ്പയിലിൽ തോട്ടത്തിൽ രവീന്ദ്രൻ പങ്കെടുത്ത ജനസഭ തടസ്സപ്പെടുത്തിയ സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. സ്ത്രീകൾ ഉൾപ്പെടെ 75 പേർക്ക് എതിരെയാണ് കേസ്. അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, ഗതാഗതം തടസ്സം ഉണ്ടാക്കി എന്നീ വകുപ്പുകളിലാണ് കേസ്.

ആവിക്കൽ മാലിന്യപ്ലാന്‍റ് വിഷയം ചർച്ച ചെയ്യാൻ ആണ് എം എല്‍ എ തോട്ടത്തിൽ രവീന്ദ്രൻ ജനസഭ വിളിച്ചു ചേർത്തത്. ഈ ജനസഭയിലാണ് സംഘർഷം ഉണ്ടായത്.  ആവിക്കല്‍ തോടുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് പരിസരവാസികള്‍ ചോദ്യം ഉന്നയിച്ചതോടെയാണ് സംഘര്‍ഷവും പൊലീസ് ലാത്തിച്ചാര്‍ജ്ജും ഉണ്ടായത്. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു

അറുപത്തേഴാം വാര്‍ഡിലെ ജനസഭക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ വിളിച്ച യോഗത്തിലേക്ക് ആവിക്കല്‍ സമര സമിതി പ്രവര്‍ത്തകരെ വിളിച്ചിരുന്നില്ല.എന്നാല്‍ സമരസമിതി പ്രവര്‍ത്തകര്‍ ജനസഭ ഉണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തി. പദ്ധതിയെ കുറിച്ചുള്ള ആശങ്കള്‍ അടങ്ങിയ ചോദ്യങ്ങള്‍ തയ്യാറാക്കിയാണ് ഇവര്‍ എത്തിയത്. ഇത് ചോദിക്കാന്‍ അവസരം നിഷേധിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. എംഎല്‍എക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു

അതേസമയം, സ്വന്തം പാര്‍ട്ടിക്കാരെ മാത്രമാണ് എം എല്‍ എ ജനസഭക്ക് വിളിച്ചതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. പ്രതിഷേധത്തെ തുടര്‍ന്ന് ജനസഭ പെട്ടെന്ന് പിരിഞ്ഞു. ആവിക്കല്‍ സമര  സമിതി പ്രവര്‍ത്തകര്‍ മനപ്പൂര്‍വ്വം എംഎല്‍എയുടെ യോഗം അലങ്കോലപ്പെടുത്തിയെന്ന് സിപിഎം ആരോപിച്ചു.

ആവിക്കൽ സമരം ഏറ്റെടുത്ത് സ്ത്രീകൾ

ആവിക്കല്‍ മലിനജല സംസ്കരണ പ്ലാന്‍റിനെതിരായ സമരം ഏറ്റെടുത്ത് സ്ത്രീകള്‍. ആവിക്കലില്‍ വനിത സമര സംഗമം സംഘടിപ്പിച്ചാണ് പ്രദേശവാസികളായ സ്ത്രീകള്‍ പ്ലാന്‍റിനെതിരായ സമരത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നത്. ആവിക്കലെന്ന തീരപ്രദേശത്ത് താമസിക്കുന്ന സാധാരണ കുടുംബങ്ങളിലെ നൂറിലേറെ സ്ത്രീകളാണ് സംഗമത്തിനെത്തിയത്. മലിനജല സംസ്കരണ പ്ലാന്‍റ് നിത്യജീവിതത്തില്‍ ദുരിതം ഉണ്ടാക്കുന്നതിന്‍റെ ആശങ്കയിലാണ് ഇവര്‍. 

ആവിക്കൽ പ്ലാന്‍റ് ജന ജീവിതത്തിനോ പരിസ്ഥിതിക്കോ ആഘാതം ഉണ്ടാക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞിരുന്നു. പ്രതിഷേധത്തിന് പിന്നിൽ എസ് ഡി പി ഐ, ജമാഅത്തെ ഇസ്ളാമി പ്രവർത്തകരാണെന്നാണ് മന്ത്രി എം വി ഗോവിന്ദൻ അന്ന് പറഞ്ഞത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആവിക്കൽ മോഡൽ പ്ലാന്‍റ് സംസ്ഥാനത്ത് പലയിടത്തും സ്ഥാപിച്ചു വരുകയാണ്. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സമാന പ്ലാന്‍റ് തുടങ്ങി: അവിടെ ഒരു മാലിനികരണവും ഇല്ല. ജനങ്ങൾ പ്ലാന്‍റ്  കാണാൻ വരുന്ന സ്ഥിതിയാണ്. സർവ്വകക്ഷി യോഗം ചേർന്നാണ് ആവിക്കലിൽ പ്ലാന്‍റ്  തുടങ്ങാൻ തീരുമാനം എടുത്തത്. ജനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്നും എല്ലാ വിഭാഗം ആളുകളുടേയും പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios