Asianet News MalayalamAsianet News Malayalam

കേരളത്തിൽ നടക്കുന്നത് മുസ്ലിം വോട്ടിനുള്ള മത്സരം; മാപ്പിള ലഹള അനുസ്‌മരിപ്പിക്കുന്നെന്ന് കെ സുരേന്ദ്രൻ

ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കൾ സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടത്തുന്ന സമരത്തെ വിമർശിച്ചാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രംഗത്ത് വന്നത്

BJP Kerala K Surendran Against joint anti CAA protest of Pinarayi Vijayan and Ramesh Chennithala
Author
Kozhikode, First Published Dec 16, 2019, 12:35 PM IST

കോഴിക്കോട്: കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യണമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് സമരണം ചെയ്യണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കൾ സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടത്തുന്ന സമരത്തെ വിമർശിച്ചാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രംഗത്ത് വന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഭരണ-പ്രതിപക്ഷ നേതാക്കളുടെ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. ജനങ്ങളോട് കലാപത്തിന് ആഹ്വാനം ചെയ്യുന്ന സമരമാണ് ഇരു മുന്നണികളും നടത്തുന്നത്. മാപ്പിള ലഹളയെ അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം വോട്ടിനായുള്ള മൽസരമാണ് സിപിഎമ്മും കോൺഗ്രസും നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പിണറായി വിജയന്റെ നേതൃത്വം അംഗീകരിച്ചതോടെ കേരളത്തിൽ കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായി. നാളെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിന്റെ മറവിൽ അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1921 മറന്നിട്ടില്ലെന്ന് മുദ്രാവാക്യം വിളിച്ചവർക്കെതിരെ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് കെ.സുരേന്ദ്രൻ, പ്രശ്നം NIA യുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios