പാലക്കാട്: പാലക്കാട്ട് ബിജെപിക്ക് വൻ മുന്നേറ്റം. പാലക്കാട് ന​ഗരസഭയിൽ ബിജെപി കുതിപ്പ് തുടരുകയാണ്. ഇവിടെ ഒമ്പത് സീറ്റുകളിൽ ബിജെപിക്ക് വ്യക്തമായ ലീഡുണ്ട്. യുഡിഎഫിനും എൽഡിഎഫിനും മൂന്നും വീതം, മറ്റുള്ളവർ ഒന്ന് എന്നാണ് ഇവിടുത്തെ ലീഡ് നില. വോട്ടെണ്ണൽ രണ്ടാം റൗണ്ട് പൂർത്തിയായപ്പോഴും ബിജെപിക്ക് ഇവിടെ വ്യക്തമായ മേൽക്കൈ ഉണ്ട്.

ഒറ്റപ്പാലം ന​ഗരസഭയിൽ ബിജെപി ഏഴ് ഇടങ്ങളിൽ മുന്നിലാണ്. മണ്ണാർക്കാട് ന​ഗരസഭയിൽ ബിജെപി ഒരിടത്ത് മേൽക്കൈ നേടി. ഇവിടെ 11 വാർഡുകളാണ് എണ്ണിയത്. യുഡിഎഫിന് ആറ്, എല്‌ഡിഎഫിന് 3 സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് ഇവിടെ നിലവിലെ കക്ഷിനില. പറളി പഞ്ചായത്തിൽ എൽഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. ബിജെപി ഭരണം പിടിക്കാൻ ലക്ഷ്യമിടുന്ന പഞ്ചായത്തുകളിൽ ഒന്നാണിത്. 

അതേസമയം, പാലക്കാട് ന​ഗരസഭയിൽ കോൺ​ഗ്രസ് വിമതന് വിജയം. പതിനൊന്നാം വാര്‌ഡിൽ കെ ഭവദാസ് ആണ് വിജയിച്ചത്. ഡിസിസി ജനറൾ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ്. 

Read More: കണ്ണൂർ കോർപ്പറേഷനിൽ അക്കൗണ്ട് തുറന്ന് ബിജെപി, ചരിത്രത്തിലെ ആദ്യ സീറ്റ്...