വരാപ്പുഴ ബിഷപ്പ് ഹൗസ് സന്ദര്‍ശനം സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നില്ലെന്ന് സുരേഷ് ഗോപി

കൊച്ചി: കെസിബിസി ആസ്ഥാനം സന്ദര്‍ശിച്ച് വൈദികരുമായി കൂടിക്കാഴ്ച നടത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഒരു മണിക്കൂറോളം സുരേഷ് ഗോപി കെസിബിസി ആസ്ഥാനത്ത് ചിലവഴിച്ചു. സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നെന്ന് സുരേഷ് ഗോപി പറഞ്ഞു. 

'സൗഹൃദത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം നടത്തിയത്. വൈദികരുമായി സംസാരിച്ചു. ഭക്ഷണം കഴിച്ചു.' പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി സന്ദര്‍ശനത്തിനൊരു ബന്ധവുമില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, വരാപ്പുഴ ബിഷപ്പ് ഹൗസ് സന്ദര്‍ശനം സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. വിശ്വാസ സമൂഹത്തിന്റെ ചില കാര്യങ്ങള്‍ പങ്കുവയ്ക്കാനാണ് വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. കൂടിക്കാഴ്ചയില്‍ മണിപ്പൂര്‍ സംഭവങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. 

സനാതന ധർമ്മത്തിനെതിരായ വിമർശനം തുടരും; വംശഹത്യക്ക് ആഹ്വാനം നൽകിയെന്ന പ്രചാരണം ബാലിശം: ഉദയനിധി സ്റ്റാലിൻ

YouTube video player