അഭിലാഷ് (43) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോന്നി റിപ്പബ്ലിക്കൽ സ്കൂളിന് സമീപത്തെ കൃഷ്ണ ഹോട്ടൽ ഉടമയാണ് മരിച്ച അഭിലാഷ്. ബിജെപി പ്രാദേശിക നേതാവാണ് മരിച്ച അഭിലാഷ്.
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. അഭിലാഷ് (43) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോന്നി റിപ്പബ്ലിക്കൽ സ്കൂളിന് സമീപത്തെ കൃഷ്ണ ഹോട്ടൽ ഉടമയാണ് മരിച്ച അഭിലാഷ്. ബിജെപി പ്രാദേശിക നേതാവാണ്. വഴിയരികിൽ മരിച്ച നിലയിൽ അഭിലാഷിനെ കാണുകയായിരുന്നു.
അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. നിലവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്. കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. നാട്ടുകാരിൽ നിന്ന് മൊഴിയെടുക്കുന്നുണ്ട്. ഇൻക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോട്ടതിന് കൊണ്ടുപോകും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.
ആലുവ പെൺകുട്ടിയുടെ മരണം: എന്തിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയെന്ന് ഇപി ജയരാജൻ
അതേസമയം, അടിമാലിയിൽ നിന്നാണ് മറ്റൊരു അപകട വാർത്ത. ഇടുക്കി അടിമാലിയിൽ സഹോദര പുത്രന്റെ വെട്ടേറ്റ വയോധികൻ ഇന്നലെ മരിച്ചു. പനംകൂട്ടി ഇഞ്ചത്തെട്ടി മലേപറമ്പിൽ മാത്യു ഔസേഫ് ((78) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. മാത്യുവിന്റെ കഴുത്തിലാണ് വെട്ടേറ്റിരുന്നത്. മാത്യുവിന്റെ സഹോദരന്റെ മകൻ മലയംപറമ്പിൽ ഷൈജു ആണ് പ്രതി. മാത്യുവിന്റെ പറമ്പിൽ നിന്ന് ജാതിക്ക മോഷ്ടിച്ചത് പൊലീസിൽ പരാതിപ്പെട്ടതിനായിരുന്നു വെട്ടിയത്. ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു ഇന്നലെ റിമാൻഡ് ചെയ്തിരുന്നു.
