ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ പ്രസന്നനെ ഗുരുതരനിലയിൽ കണ്ണൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.
കാസർകോട്: കാസർകോട് ചെറുവത്തൂരിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. കസബ അടുക്കത്ത്ബയലിലെ പാടൻ പ്രസന്നൻ (46) ആണ് മരിച്ചത്. മറ്റൊരു മത്സ്യത്തൊഴിലാളിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ പ്രസന്നനെ ഗുരുതരനിലയിൽ കണ്ണൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.
അതേസമയം, അടിമാലിയിൽ നിന്നാണ് മറ്റൊരു അപകട വാർത്ത. ഇടുക്കി അടിമാലിയിൽ സഹോദര പുത്രന്റെ വെട്ടേറ്റ വയോധികൻ മരിച്ചു. പനംകൂട്ടി ഇഞ്ചത്തെട്ടി മലേപറമ്പിൽ മാത്യു ഔസേഫ് ((78) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. മാത്യുവിന്റെ കഴുത്തിലാണ് വെട്ടേറ്റിരുന്നത്. മാത്യുവിന്റെ സഹോദരന്റെ മകൻ മലയംപറമ്പിൽ ഷൈജു ആണ് പ്രതി. മാത്യുവിന്റെ പറമ്പിൽ നിന്ന് ജാതിക്ക മോഷ്ടിച്ചത് പൊലീസിൽ പരാതിപ്പെട്ടതിനായിരുന്നു വെട്ടിയത്. ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു ഇന്നലെ റിമാൻഡ് ചെയ്തിരുന്നു.
