വ്യത്യസ്ത രാഷ്ട്രീയ ആശയമാണ് ഞങ്ങള്‍ പിന്തുടര്‍ന്നിരുന്നതെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അത് തടസ്സമായിരുന്നില്ല. ആത്മസുഹൃത്തിനെക്കൂടിയാണ് എനിക്ക് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നുവെന്നും രാജ​ഗോപാൽ പറഞ്ഞു.

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ മരണത്തിൽ അപലപിച്ച് ഒ രാജഗോപാല്‍ എംഎല്‍എ. അരനൂറ്റാണ്ടിലേറെക്കാലം എംഎല്‍എയും വിവിധ വകുപ്പുകളില്‍ മന്ത്രിയുമായിരുന്ന മാണിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് രാജഗോപാല്‍ പറഞ്ഞു. 

രാഷ്ട്രീയത്തിലെ അതികായനായിരുന്നു അദ്ദേഹം മിതഭാഷിയായ നേതാവായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ ആശയമാണ് ഞങ്ങള്‍ പിന്തുടര്‍ന്നിരുന്നതെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അത് തടസ്സമായിരുന്നില്ല. ആത്മസുഹൃത്തിനെക്കൂടിയാണ് എനിക്ക് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നുവെന്നും രാജ​ഗോപാൽ പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് മൂന്നിന് പാലായില്‍ വച്ചാണ് മാണിയുടെ സംസ്കാരം നടക്കുക. ഇന്ന് കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ സൂക്ഷിക്കുന്ന മാണിയുടെ മൃതദേഹം നാളെ രാവിലെ പത്ത് മണിയോടെ കോട്ടയത്തേക്ക് കൊണ്ടു പോകും. തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനത്തിന് വയക്കുന്ന മൃതദേഹം അവിടെ നിന്നും പിന്നീട് പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലേക്ക് കൊണ്ടു വരും.