Asianet News MalayalamAsianet News Malayalam

അൻവറിന്‍റെ ആരോപണം അതീവ ഗൗരവതരം, മുഖ്യമന്ത്രിയും പാര്‍ട്ടിയും ഒത്തുതീര്‍ക്കേണ്ടതല്ല: കെ സുരേന്ദ്രൻ

.പിവി അന്‍വറിന്‍റെ ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ വിഷയം പരിശോധിക്കുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു

bjp state president k surendran reacts on pv anvar mla's allegationsagainst adgp mr ajithkumar and p sasi
Author
First Published Sep 4, 2024, 10:47 AM IST | Last Updated Sep 4, 2024, 5:22 PM IST

ദില്ലി: പി വി അൻവര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമാണെന്നും മുഖ്യമന്ത്രിയും പാര്‍ട്ടിയും ചേര്‍ന്ന് അൻവറും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കേണ്ടതല്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പറഞ്ഞു.വിഷയം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ മുഖ്യമന്ത്രി തയറാകണം. സിപിഎം കേന്ദ്ര നേതൃത്വത്തിൻ്റെ നിഗൂഢ മൗനമാണ്. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം.

കേന്ദ്ര നേതൃത്വത്തിന്‍റെ കണ്ണും കാതും അടഞ്ഞുപോയോ? കേരളത്തിലെ ജനങ്ങളെയാകെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പിവി അന്‍വര്‍ പരസ്യമായി ഉന്നയിച്ചത്. ബിനോയ് വിശ്വത്തിൻ്റെ നട്ടെല്ല് വാഴപ്പിണ്ടിയായി മാറി,.അന്വേഷണം ആവശ്യപ്പെടാൻ കാനത്തിന് ധൈര്യം ഉണ്ടായിരുന്നു.പിവി അന്‍വറിന്‍റെ ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ വിഷയം പരിശോധിക്കുന്നുണ്ട്.ആരോപണ വിധേയരായവരെ താക്കോല്‍ സ്ഥാനങ്ങളിരുത്തി നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് അൻവര്‍ പറയുന്നുണ്ടെങ്കില്‍ അന്‍വറിന് മറ്റെന്തെങ്കിലും കാര്യം സാധിക്കാനുണ്ടെന്ന് കരുതേണ്ടിവരുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

തൃശൂര്‍ പൂരം കലക്കിയത് ബിജെപിയാണെന്ന വിഎസ് സുനില്‍കുമാറിന്‍റെ മറുപടിയും കെ സുരേന്ദ്രൻ തള്ളി. തൃശൂരിൽ താമര വിരിഞ്ഞപ്പോൾ സുനിൽ കുമാറിൻ്റെ ചെവിയിൽ ചെമ്പരത്തിപ്പൂ വിരിഞ്ഞു.തോൽവി ഇതുവരെ അംഗീകരിക്കാൻ സുനിൽ കുമാർ തയാറല്ല. ഇത്ര ഗുരുതരമായ ആരോപണം ഉയർന്നിട്ടും അന്വേഷണം ആവശ്യപ്പെടാൻ സിപിഐ തയറാകണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, വിഡി സതീശന്‍റെ ആരോപണവും കെ സുരേന്ദ്രൻ തള്ളി. ആര്‍എസ്എസ് നേതാവുമായി എഡിജിപി ഒരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്നും ഈ വിഷയത്തിലേക്ക് ബിജെപിയെ വലിച്ചിടാനാണ് സതീശന്‍റെ ശ്രമമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു സതീശന്റെ ആരോപണം ഉണ്ടയില്ലാ വെടിയാണ്. അങ്ങനെയൊരു കൂടിക്കാഴ്ചയും ചർച്ചയും നടന്നിട്ടില്ല.എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വിഡി സതീശൻ   പറയുന്നത്?.

അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ്  സതീശൻ. ഈ വിഷയത്തിലേക്ക് ബിജെപിയേയും ആർഎസ്എസിനെയും വലിച്ചിടാനാണ് സതീശൻ ശ്രമിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി ഭൂമിയിൽ ഇല്ലാത്ത ഒരു സംഭവം.  പിണറായി  പറയുന്നതിനപ്പുറം ഒരക്ഷരം ശബ്ദിക്കാനുള്ള ത്രാണി കേന്ദ്ര കമ്മിറ്റിക്കില്ല. കേന്ദ്ര കമ്മിറ്റിയുടെ ചിലവ് നടക്കുന്നത് സംസ്ഥാന കമ്മിറ്റിയുടെ കാശു കൊണ്ടാണ്. ബിജെപി  ജയിച്ചതുകൊണ്ടാണ് ഇങ്ങനെ ആരോപണങ്ങൾ വരുന്നത്.എന്തുകൊണ്ട് തോറ്റു എന്നതിൽ സത്യസന്ധമായി പാർട്ടി വിലയിരുത്താൻ തയ്യാറാകണം. പരാജയത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കുന്നതിന് പകരം പുതിയ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പൂരം അലങ്കോലമാക്കി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താൻ നീക്കങ്ങൾ നടന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

പൊലീസിൽ സ‍ർക്കാർ വിരുദ്ധ ലോബി, മുഖ്യമന്ത്രി ചതിക്കപ്പെട്ടു, അന്വേഷണത്തിൽ ഒരുറപ്പും ലഭിച്ചിട്ടില്ല: പിവി അൻവർ

 

Latest Videos
Follow Us:
Download App:
  • android
  • ios