കൊടകര കേസില്‍ ബിജെപിയെ ബന്ധിപ്പിക്കാനുള്ള ഒരു തെളിവും കുറ്റപത്രത്തിലില്ല. രാഷ്ട്രീയ ഉദ്ദേശത്തോടെ ബിജെപിയെ അപമാനിക്കാന്‍ വേണ്ടിമാത്രമാണ് കുറ്റപത്രം ഉണ്ടാക്കിയിരിക്കുന്നതെന്ന് കെ സുരേന്ദ്രന്‍.

തിരുവനന്തപുരം: കൊടകര കേസിന്‍റെ കുറ്റപത്രം മല എലിയെ പ്രസവിച്ചത് പോലെയായെന്ന് കെ സുരേന്ദ്രന്‍. കുറ്റപത്രം അതൊരു സിപിഎമ്മിന്‍റെ രാഷ്ട്രീയ പ്രമേയമാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. കള്ളപ്പണം കൊണ്ട് വന്നത് ബിജെപിയാണെന്ന് സ്ഥാപിക്കാനാണ് കുറ്റപത്രം ശ്രമിക്കുന്നത്. ഒരു തെളിവും ഇല്ലാതെ, വെറും രാഷ്ട്രീയ പകപോക്കല്‍ കൊണ്ട് മാത്രമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

ധര്‍മ്മരാജന്‍ പരസ്പര വിരുദ്ധമായിട്ടുള്ള രണ്ട് മൊഴികളാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. കൊടകര കേസില്‍ ബിജെപിയെ ബന്ധിപ്പിക്കാനുള്ള ഒരു തെളിവും കുറ്റപത്രത്തിലില്ല. രാഷ്ട്രീയ ഉദ്ദേശത്തോടെ ബിജെപിയെ അപമാനിക്കാന്‍ വേണ്ടിമാത്രമാണ് കുറ്റപത്രം ഉണ്ടാക്കിയിരിക്കുന്നത്. എല്ലാ കവർച്ചയും ബിജെപിയുടെ പേരിൽ എഴുതിച്ചേർത്തോളൂ. കോടതിയിൽ കേസ് നിലനിൽക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്ക് ഇതുമായി ഒരു ബന്ധവുമില്ല. ബിജെപിക്കുമേൽ ഒരു തരിമ്പുപോലും ഇതിൽ കളങ്കമേൽപിക്കാൻ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona