ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ എസ് ഡിപിഐ (SDPI) പ്രവർത്തകനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്.

ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി (BJP) നേതാവ് രൺജീത് വധക്കേസിൽ (Renjith Murder ) കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാൾ പിടിയിലെന്ന് സൂചന. ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ എസ് ഡിപിഐ (SDPI) പ്രവർത്തകനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. രൺജീത് കൊലക്കേസിൽ സംസ്ഥാനത്തിന് പുറത്തുനടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് മുഖ്യപ്രതികളിൽ ഒരാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബൈക്കിലെത്തിയ 12 അംഗം സംഘത്തിൽ ഉൾപ്പെട്ടയാളെന്നാണ് കസ്റ്റഡിലുള്ളതെന്നാണ് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ പ്രതികളെ കണ്ടെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണസംഘം ഇതര സംസ്ഥാനങ്ങളിലെ എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ അന്വേഷണം തുടരുകയാണ്. 

BJP Leader Murder : രഞ്ജിത്തിന്റെ കൊലപാതകം; പത്ത് എസ്‍ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ, രണ്ടു ബൈക്കുകൾ കണ്ടെത്തി

അതേ സമയം എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഏതാണ്ട് എല്ലാ പ്രതികളും പിടിയിലായിട്ടുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരെ ഇന്ന് റിമാൻഡ് ചെയ്യും. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും തെളിവെടുപ്പ്. ഷാൻ കേസിൽ ഗൂഡാലോചനയിൽ പങ്കെടുത്ത കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Alappuzha Murder Case : ആലപ്പുഴയിലെ കൊലപാതകങ്ങൾ; അന്വേഷണത്തിൽ നിർണ്ണായക പുരോഗതി, കൂടുതൽ അറസ്റ്റ് ഉടൻ