സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം. രാജീവ് ചന്ദ്രശേഖറും നഗരസഭയിലെ നിയുക്ത 50 കൗൺസിലർമാരും പ്രവർത്തകരുമാണ് നഗരം ചുറ്റിയത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിൽ നഗരസഭയിലെ നിയുക്ത 50 കൗൺസിലർമാരും പ്രവർത്തകരുമാണ് നഗരം ചുറ്റിയത്. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ നിന്ന് ആരംഭിച്ച പര്യടനം കവടിയാറിലാണ് അവസാനിച്ചത്. സംസ്ഥാനത്തെ ആദ്യ ബിജെപി മേയർ ആരെന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും. സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ജില്ലാ അധ്യക്ഷനുമായിരുന്ന വി വി രാജേഷിനാണ് മുൻഗണന. ആർ ശ്രീലേഖയുടെ പേരുകളും ഉയർന്ന് വരുന്നുണ്ട്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം തിരുവനന്തപുരം നഗരസഭയിലെ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.



