മുസ്ലീം ലീഗിന്‍റെ എ ഷംസുദ്ദീനാണ് ബിജെപി അംഗത്തിന്റെ സമയം വാങ്ങി സംസാരിച്ചത്. ഇത് ഇരു പാര്‍ട്ടികളും തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണെന്ന് സിപിഎം ആരോപിച്ചു.
തിരുവനന്തപുരം: നിയമസഭയിൽ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എന്‍ഡിഎ അംഗങ്ങളുടെ സമയം കൂടി മുസ്ലീ ലീഗ് അംഗത്തിന് നൽകി. മുസ്ലീം ലീഗിന്‍റെ എന്‍ ഷംസുദ്ദീനാണ് എന്‍ഡിഎ അംഗങ്ങളുടെ സമയം കൂടി വാങ്ങി സംസാരിച്ചത്. ഇത് ബിജെപിയും മുസ്ലീം ലീഗും തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണെന്ന് സിപിഎം ആരോപിച്ചു.
ധനവിനിയോഗ ബില്ലിന്റ ചർച്ചയിലാണ് ഷംസുദ്ദീന് വേണ്ടി എന്‍ഡിഎ സമയം നല്‍കിയത്. പി സി ജോർജ് എംഎല്‍എയാണ് എൻ ഡിഎ അംഗങ്ങളുടെ സമയം ഷംസുദ്ദീന് നൽകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. തുടര്‍ന്ന് ജോർജിന്റെയും ഒ.രാജഗോപാലിന്റെയും സമയം ഷംസുദ്ദീന് നൽകുകയായിരുന്നു.
