ദില്ലി: സംഘടന ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍സെക്രട്ടറിയായി ബിഎല്‍ സന്തോഷിനെ നിയമിച്ചു. രാംലാലിന് പകരമാണ് നിയമനം. നിലവില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജോയിന്‍റ് ജനറല്‍സെക്രട്ടറിയാണ് കര്‍ണ്ണാടകത്തില്‍ നിന്നുള്ള ബിഎല്‍ സന്തോഷ്. 

സഹസംഘടന ജനറല്‍ സെക്രട്ടറി വി സതീഷിനെ ദേശീയ ജനറല്‍ സെക്രട്ടറിയായി  നിയമിക്കുമെന്ന് നേരത്തെ പ്രചരണമുണ്ടായിരുന്നു. മുന്‍പ് കേരളത്തിലെ നേതാക്കള്‍ സന്തോഷിനെതിരെ പലവട്ടം ദേശീയനേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് സന്തോഷ് കെ.സുരേന്ദ്രനെ നിര്‍ദേശിച്ചതായി വാര്‍ത്ത വന്നതും ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചു.