Asianet News MalayalamAsianet News Malayalam

പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട മൃതദേഹം ഇന്ന് പുറത്തെടുക്കും; സ്ഥലമുടമ കസ്റ്റഡിയിൽ

ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്, നാല് പേരെ പൊലീസ് തിരഞ്ഞിരുന്നു. ഇതിൽ രണ്ട് പേരെ പൊലീസ് കണ്ടെത്തി. മറ്റുള്ളവർക്കായ് നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. 

body buried in Palakkad Karinkarapulli will be exhumed today owner is in custody fvv
Author
First Published Sep 27, 2023, 6:35 AM IST

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ പാടത്ത് കുഴിച്ചിട്ട 2 മൃതദേഹം ഇന്ന് പുറത്തെടുക്കും. ഇൻക്വസ്റ്റ് നടപടികൾ രാവിലെ തുടങ്ങും. ഷോക്കേറ്റ് മരിച്ചെന്നാണ് പ്രാഥമിക വിവരം. 

ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്, നാല് പേരെ പൊലീസ് തിരഞ്ഞിരുന്നു. ഇതിൽ രണ്ട് പേരെ പൊലീസ് കണ്ടെത്തി. മറ്റുള്ളവർക്കായ് നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതെന്നാണ് പൊലീസിന്റെ സംശയം. സ്ഥലമുടമ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. 

കോളേജുമായി ബന്ധപ്പെട്ട തന്റെ ആ രഹസ്യം അറിയാതിരിക്കാൻ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ മകൾ

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios