ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പത്തുമണിയോട്  കൂടിയാണ് യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കാണ്ടത്.

പാലക്കാട്: ഒറ്റപ്പാലം ലക്കിടി റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കായൽപള്ള പാടത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ലക്കിടി അകലൂർ സ്വദേശി മകൻ കൃഷ്ണദാസ് ആണ് മരിച്ചത്. 22 വയസായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പത്തുമണിയോട് കൂടിയാണ് യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടത്. പഠനം പൂർത്തിയായിട്ടും ജോലി ലഭിക്കാത്തതിൽ കൃഷ്ണദാസിന് മനോവിഷമം ഉണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. 

ബന്ധുക്കൾ പറയുന്നത് പ്രകാരം ആത്മഹത്യയാണ് എന്നാണ് ഒറ്റപ്പാലം പൊലീസിന്റെ പ്രാഥമിക നി​ഗമനം. പൊലീസിന്റെ എഫ്ഐആറിലും ഇത് തന്നെയാണ് സൂചിപ്പിച്ചിട്ടുള്ളത്. നിലവിൽ മൃതദ്ദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം