കായിക ക്ഷമത പരിശോധനയിൽ പരാജയപ്പെട്ടവർക്ക് എങ്ങനെയാണ് നിയമനം നൽകിയതെന്നും ഇക്കാര്യം ഉദ്യോഗസ്ഥർ മന്ത്രിസഭയെ അറിയിച്ചിരുന്നോ എന്നും കോടതി ആരാഞ്ഞു. രണ്ട് എഡിജിപിമാരിൽ ഒരാൾ എതിർത്തിട്ടും ചീഫ് സെക്രട്ടറി ഒറ്റയ്ക്കാണോ നിയമന തീരുമാനം എടുത്തതെന്നും സിംഗിൾ ബഞ്ച് ചോദിച്ചു.
കൊച്ചി: ബോഡി ബിൽഡർമാരായ ചിത്തരേഷ് നടേശനും ഷിനു ചൊവ്വയ്ക്കും സായുധ പൊലീസിൽ ഇൻസ്പെകടർ നിയമനം നൽകിയതിൽ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റം ചുമത്താനുള്ള തെളിവില്ലെന്ന് സർക്കാർ. വിജിലൻസ് പ്രാഥമിക പരിശോധന പൂർത്തിയാക്കിയാണ് റിപ്പോർട്ട് നൽകിയതെന്നും സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. കായിക ക്ഷമത പരിശോധനയിൽ പരാജയപ്പെട്ടവർക്ക് എങ്ങനെയാണ് നിയമനം നൽകിയതെന്നും ഇക്കാര്യം ഉദ്യോഗസ്ഥർ മന്ത്രിസഭയെ അറിയിച്ചിരുന്നോ എന്നും കോടതി ആരാഞ്ഞു. രണ്ട് എഡിജിപിമാരിൽ ഒരാൾ എതിർത്തിട്ടും ചീഫ് സെക്രട്ടറി ഒറ്റയ്ക്കാണോ നിയമന തീരുമാനം എടുത്തതെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് ചോദിച്ചു. കേസിൽ എതിർകക്ഷികളുടെ വാദം കൂടി കേൾക്കാൻ തീരുമാനിച്ച ഹൈക്കോടതി, ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.



