പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ജാഗ്രത നിർദ്ദേശം നൽകി.

തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് ഭീഷണിയെന്ന് സന്ദേശം. ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന നടത്തി വരികയാണ്. 

ട്രെയിനുള്ളിൽ ആർപിഎഫ് പരിശോധന നടത്തുന്നുണ്ട്. ട്രെയിനുകൾ പോയിക്കഴിഞ്ഞാൽ സ്റ്റേഷൻ മൊത്തമായി പൊലീസും പരിശോധിക്കും. എന്നാൽ ട്രെയിൻ തടഞ്ഞിട്ടുള്ള പരിശോധനയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. 

'വമ്പൻ പ്ലാനിംഗ്, വ്യാജ രേഖയുമുണ്ടാക്കി'; കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ തട്ടിയത് 1.5 ലക്ഷം; 3 വർഷം കഠിന തടവ്

https://www.youtube.com/watch?v=Ko18SgceYX8