പള്ളൂർ ചെമ്പ്ര സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ നിന്നാണ് രണ്ട് സ്റ്റീൽ ബോംബും രണ്ട് നാടൻ ബോംബും കണ്ടെടുത്തത്.

തലശ്ശേരി: മാഹി പള്ളൂരിൽ നിന്നും നാല് ബോംബുകൾ കണ്ടെടുത്തു. പള്ളൂർ ചെമ്പ്ര സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ നിന്നാണ് രണ്ട് സ്റ്റീൽ ബോംബും രണ്ട് നാടൻ ബോംബും കണ്ടെടുത്തത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂർ ജില്ലയിലും മാഹിയിലും സംഘർഷ സാധ്യതാ മേഖലകളിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധനയിലാണ് ബോംബുകൾ കണ്ടെടുത്തത്. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും മാഹി പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. മാഹി, പളളൂർ, പന്തക്കൽ മേഖലകളിലായിരുന്നു പരിശോധന. ബോംബുകൾ പള്ളൂർ സ്റ്റേഷനിലേക്ക് മാറ്റി.