Asianet News MalayalamAsianet News Malayalam

സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസയാത്രക്കെത്തിയ വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു

പുഴയിൽ വെള്ളം കുറവായതിനാൽ സുഹൃത്തുക്കൾക്കൊപ്പം മറുകരയിലേക്ക് നടന്ന് കടക്കാനുള്ള ശ്രമത്തിനിടെ ആഴമുള്ള കയത്തിൽ ആദർശ് അകപ്പെടുകയായിരുന്നു. 

boy drown to death in periyar river
Author
KOCHI, First Published Feb 13, 2021, 5:28 PM IST

കൊച്ചി: സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസ യാത്രക്കെത്തിയ വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു. കളമശ്ശേരി പുന്നക്കാട്ടുമല വീട്ടിൽ ആദർശ് ആണ് മരിച്ചത്. കളമശ്ശേരി ഗവ. ഐടിഐയിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. പുഴയിൽ വെള്ളം കുറവായതിനാൽ സുഹൃത്തുക്കൾക്കൊപ്പം മറുകരയിലേക്ക് നടന്ന് കടക്കാനുള്ള ശ്രമത്തിനിടെ ആഴമുള്ള കയത്തിൽ ആദർശ് അകപ്പെടുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios