Asianet News MalayalamAsianet News Malayalam

ബയോമൈനിംഗ് ഉപകരാർ; സാക്ഷികളിൽ ഒരാൾ മകൻ, കോണ്‍ഗ്രസ് നേതാവ് എൻ വേണുഗോപാലിന്‍റെ വാദം പൊളിച്ച് രേഖകൾ

സോണ്‍ട ഉപകരാര്‍ നല്‍കിയതിൽ സാക്ഷിയായി ഒപ്പിട്ട ഒരാൾ വേണുഗോപാലിന്റെ മകൻ വി വിഘ്നേഷാണെന്ന് തെളിയിക്കുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

Brahmapuram bio mining sub contract n venugopal s argument failed, documents out nbu
Author
First Published Mar 24, 2023, 7:47 AM IST

തിരുവനന്തപുരം: ബ്രഹ്മപുരത്തെ ബയോമൈനിംഗ് ഉപകരാറിൽ കോൺഗ്രസ് നേതാവ് എൻ വേണുഗോപാലിന്റെ വാദം പൊളിച്ച് രേഖകൾ. സോണ്‍ട ഉപകരാര്‍ നല്‍കിയതിൽ സാക്ഷിയായി ഒപ്പിട്ട ഒരാൾ വേണുഗോപാലിന്റെ മകൻ വി വിഘ്നേഷാണെന്ന് തെളിയിക്കുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ആരഷ് മീനാക്ഷി എൻവയറോ കെയറിന് വേണ്ടിയാണ് വി വിഘ്നേഷ് ഒപ്പിട്ടത്.

കോൺഗ്രസ് നേതാവ് എൻ വേണുഗോപാലിന്‍റെ അടുത്ത ബന്ധുവിന് കമ്പനിയുമായി ബന്ധമുണ്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, ആരഷ് മീനാക്ഷി എൻവയറോ കെയർ എന്ന കമ്പനിയുമായി തനിക്കോ മകനോ മരുമകനോ ഒരു ബന്ധവുമില്ലെന്നാണ് വേണുഗോപാൽ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ആരോപണങ്ങൾ നിഷേധിച്ചും കൊച്ചിയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ചിലരുടെ ഗൂഢാലോചന തനിക്കെതിരെ നടക്കുന്നതായും ഉന്നയിച്ചുമായിരുന്നു എൻ വേണുഗോപാലിന്‍റെ പ്രതികരണം. ഒരു അടിസ്ഥാനവുമില്ലാതെ പ്രചാരണമാണ് തനിക്കെതിരെ നടക്കുന്നത്. ജിജെ എക്കോ പവർ എന്ന നേരത്തെ മാലിന്യ സംസ്കരണ കരാർ ഏറ്റെടുത്ത കമ്പനിയ്ക്കായി മുൻ യുഡിഎഫ് കൗൺസിൽ അടക്കം 12 വർഷമായി മാലിന്യം ശേഖരിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും അക്കാലത്തെ ഭരണസമിതി ഇതിന് മറുപടി പറയണമെന്നും വേണുഗോപാല്‍ പറഞ്ഞിരുന്നു. പക്ഷേ, ബിജെപി ആരോപണം ബലപ്പെടുത്തുന്ന രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

Also Read: ബ്രഹ്മപുരത്തെ ബയോമൈനിംഗിന് ഉപകരാർ; ആരോപണം പാർട്ടിക്കുള്ളിലെ ചിലരുടെ ഗൂഡാലോചനയെന്ന് കോൺഗ്രസ് നേതാവ്

സോണ്‍ട ഇൻഫ്രാടെക്ക് ആരഷ് മീനാക്ഷി എൻവയറോകെയർ എന്ന സ്ഥാപനത്തിന് ബയോമൈനിംഗിന്‍റെ ഉപകരാർ നൽകിയതിന്‍റെ സുപ്രധാന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. 2021 നവംബറിലാണ് സോണ്‍ട ഇൻഫ്രാടെക്ക് ആരഷ് മീനാക്ഷി എൻവയറോകെയർ എന്ന സ്ഥാപനത്തിന് ഉപകരാർ നൽകിയത്. ഈ സ്ഥാപനത്തിനും ബയോമൈനിംഗിൽ പ്രവർത്തി പരിചയമില്ല. 54 കോടിയുടെ കരാറിൽ 22 കോടിയോളം രൂപക്കാണ് ഉപകരാർ നൽകിയത്. അതും  കൊച്ചി കോർപ്പറേഷന്റെ അനുമതിയില്ലാതെയാണ് സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകിയത്. 

Also Read: ബ്രഹ്മപുരത്തെ ബയോമൈനിംഗ്; കോർപ്പറേഷന്‍ അറിയാതെ സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകി, സുപ്രധാന രേഖകൾ പറഞ്ഞ്

Follow Us:
Download App:
  • android
  • ios