രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന ആണ് വിദഗ്ധ സമിതിയുടെ കൺവീനർ.
തിരുവനന്തപുരം: ബ്രഹ്മപുരം വിഷപ്പുക കാരണം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പഠിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിച്ചു. രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന ആണ് വിദഗ്ധ സമിതിയുടെ കൺവീനർ.
ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറിയില്ലെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്. അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണം. മാലിന്യത്തിന്റെ അടിത്തട്ടിൽ ഉയർന്ന താപനില തുടരുകയാണ്. പ്ലാന്റിൽ ഇനിയും തീപിടിക്കാൻ സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Also Read: ബ്രഹ്മപുരം തീപിടിത്തം; അട്ടിമറിയില്ലെന്ന് പൊലീസ് റിപ്പോർട്ട്, തീപിടുത്തത്തിന് കാരണം അമിത ചൂട്
