തലശ്ശേരി: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് എസ്എഫ്ഐ പാനലിൽ പത്രിക നൽകിയ വിദ്യാർത്ഥിനിയെ ബലം പ്രയോ​ഗിച്ച് പത്രിക പിൻവലിപ്പിക്കാൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലാണ് സംഭവം. സാനിയ എന്ന വിദ്യാർത്ഥിനിയാണ് പത്രിക സമർപ്പിച്ചത്.  

പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പടെയുള്ളവരെയാണ് ധർമ്മടം പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് പ്രതികൾ.  ഇവർ ബിജെപി പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. കാറിലെത്തിയ സംഘം കോളേജിലെത്തിയാണ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് രണ്ട് പേനാക്കത്തികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതികൾക്കെതിരെ ഉടൻ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.