സിഐ, എസ്ഐ, ഗ്രേഡ് എസ്ഐ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്, കൈക്കൂലി ആവശ്യപ്പെട്ടത് പ്രതിയുടെ വാഹനം വിട്ടുകൊടുക്കാൻ

കണ്ണൂർ: കഞ്ചാവ് കേസ് പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയ സിഐക്കും എസ്ഐക്കും സസ്പെൻഷൻ. കണ്ണൂർ പഴയങ്ങാടി സിഐ, എം.ഇ.രാജഗോപാലൻ, എസ്ഐ ജിമ്മി, ഗ്രേഡ് എസ്ഐ ശാർങ്ധരൻ എന്നിവരെയാണ് കണ്ണൂർ നോർത്ത് ഐജി സസ്പെന്റ് ചെയ്തത്. ഇടനിലക്കാരൻ മുഖേന കഞ്ചാവ് കേസ് പ്രതിയുടെ വാഹനം വിട്ടുകൊടുക്കാൻ സിഐ 30,500 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണമുയർന്നിരുന്നു. മെയ് 24ന് നടന്ന സംഭവം വിവാദമായതിനെ തുടർന്ന് അന്വേഷിക്കാൻ പയ്യന്നൂർ ഡിവൈഎ‍സ്‍പിക്ക് നിർദ്ദേശം നൽകിയിരുന്നു. അന്വേഷണം നടത്തി ഡിവൈഎസ്‍പി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി.