മൃതദേഹത്തിന് സമീപത്തു നിന്നും രണ്ട് വിഷ കുപ്പികൾ പരിസരത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തൃശൂര്‍: വടക്കാഞ്ചേരിയിൽ കാറ്ററിംഗ് സ്ഥാപനം നടത്തിയിരുന്ന രണ്ടു സഹോദരങ്ങൾ ആത്മഹത്യ ചെയ്തു. ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടിലാണ് മൃതതദേഹം കണ്ടത്. അവണൂർ മണിത്തറ കൃഷ്ണകൃപയിൽ കിഴുശേരിയിൽ ശ്രീധരൻ നായരുടെ മക്കളായ പ്രഭാകരൻ (47), മുരളീധരൻ(44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹത്തിന് സമീപത്തു നിന്നും രണ്ട് വിഷ കുപ്പികൾ പരിസരത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
വീടിനകത്തുനിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെ അയല്‍ക്കാര്‍ വീട്ടുടമയെ വിവരം അറിയിച്ചു. രാവിലെ വീട് തുറന്ന് നോക്കിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജോലിയില്ലാത്ത ദിവസങ്ങളില്‍ വീടിനുള്ളില്‍തന്നെ കഴിച്ചുകൂട്ടുന്നതാണ് ഇവരുടെ പതിവ്.
കുറേനാളായി രണ്ടുപേര്‍ക്കും തൊഴിലില്ലായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. കടുത്ത സാമ്പത്തിക പ്രയാസമാകാം മരണത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ നിഗമനനം. വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
