ഇന്നുച്ചയോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി അവശേഷിച്ച 17 പോത്തുകളെ സംഘടനയ്ക്ക് കൈമാറി.  

പാലക്കാട്: പാലക്കാട് ന​ഗരത്തിൽ ഉപേക്ഷിച്ച പോത്തുകളെ കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഹിംസ എന്ന സന്നദ്ധ സംഘടനയ്ക്ക് കൈമാറി. രണ്ടുമാസം മുൻപാണ് പാലക്കാട് നഗരത്തോട് ചേര്‍ന്ന പറമ്പിൽ 35 പോത്തുകളെ എത്തിച്ചത്. മതിയായ സംരക്ഷണമില്ലാതെ രണ്ട് പോത്തുകള്‍ ചത്തതോടെ പൊലീസിടപെട്ട് നഗരസഭയുടെ സംരക്ഷണത്തിലാക്കി. തുടര്‍ന്നും പോത്തുകള്‍ ചത്തത് വാര്‍ത്തയായിരുന്നു. പിന്നാലെ പോത്തുകളുടെ സംരക്ഷണമേറ്റെടുക്കാന്‍ താത്പര്യമറിയിച്ച് സന്നദ്ധ സംഘടന കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയായിരുന്നു. ഇന്നുച്ചയോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി അവശേഷിച്ച 17 പോത്തുകളെ സംഘടനയ്ക്ക് കൈമാറി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona