എന്ത് അടിസ്ഥാനത്തിലാണ് മാപ്പിങ് വന്നതെന്നു പരിശോധിക്കും. ഉച്ചക്ക് ശേഷം മണ്ണാർക്കാട് ജില്ലാ ഫോറസ്റ്റ് ഓഫീസിൽ രേഖകൾ നോക്കാൻ യോഗം ചേരുമെന്നും എംഎൽഎ
പാലക്കാട്: ബഫർ സോൺ നിശ്ചയിക്കുന്നതിനായി നടത്തിയ ഉപഗ്രഹ സർവ്വേ സമ്പൂർണ്ണ വിഡ്ഢിത്തമാണെന്ന് മണ്ണാർക്കാട് എം എൽ എ എൻ.ഷംസുദ്ദീൻ. ഉപഗ്രഹ സർവ്വേയിൽ മണ്ണാർക്കാട് നഗരം ഉൾപ്പെട്ടത് ഇതിന് തെളിവാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടുതൽ പ്രദേശങ്ങളെ വനത്തോട് ചേർക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് മാപ്പിങ് വന്നതെന്നു പരിശോധിക്കും. ഉച്ചക്ക് ശേഷം മണ്ണാർക്കാട് ജില്ലാ ഫോറസ്റ്റ് ഓഫീസിൽ രേഖകൾ നോക്കാൻ യോഗം ചേരുമെന്നും എംഎൽഎ വ്യക്തമാക്കി.
അതിനിടെ വിഷയത്തിൽ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കോട്ടയത്ത് പറഞ്ഞു. വിഷയത്തിൽ ഇപ്പോൾ തിടുക്കപ്പെട്ട് സ്വീകരിച്ചിരിക്കുന്ന സംസ്ഥാന സർക്കാർ നിലപാട് അനുചിതമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.. പരിസ്ഥിതി ലോല പ്രദേശം വനാർത്തിയിൽ ഒതുക്കണമെന്ന ഉമ്മൻ വി ഉമ്മൻ റിപ്പോർട്ട് പ്രകാരമാണ് മുൻ യുഡിഎഫ് സർക്കാർ തീരുമാനം എടുത്തത്. ഇത് പിന്നാലെ വന്ന എൽഡിഎഫ് സർക്കാരും അംഗീകരിച്ചു. എന്നാൽ ഈ നിലപാടിന് ഘടക വിരുദ്ധമായി 2019 ഡിസംബറിലെ മന്ത്രിസഭാ തീരുമാനം ബഫർ സോൺ പരിധി നിശ്ചയിച്ചാൽ വാനാതിർത്തിയിൽ നിന്ന് നാല് കിലോമീറ്റർ ജനവാസ മേഖല ഉൾപ്പെടുന്ന പ്രദേശം ബഫർ സോണായി മാറും. ഇതാണ് സുപ്രീം കോടതിയിൽ നൽകിയിരിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
