ടിഎൻ 05 എയു 4793 നമ്പര്‍ സ്കോര്‍പ്പിയോ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പരുങ്ങിയതോടെയാണ് സംശയം തോന്നിയത്.

കൊല്ലം: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പണം ആര്യങ്കാവ് ചെക് പോസ്റ്റിൽ പരിശോധനയ്ക്കിടെ പിടികൂടി. രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 15,10,000 രൂപയാണ് പിടികൂടിയത്. വരുദനഗർ സ്വദേശി പാണ്ഡ്യൻ എന്നയാളാണ് പിടിയിലായത്. ഇയാൾ TN 05 AU 4793 എന്ന നമ്പര്‍ രജിസ്ട്രേഷനിലുള് സ്കോര്‍പ്പിയോയിലാണ് ആര്യങ്കാവ് ചെക്ക്പോസ്റ്റിലെത്തിയത്. കാക്കി കണ്ട് പരുങ്ങിയപ്പോൾ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ആർ രജിത്തിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ, ഗോപൻ, പ്രേം നസീർ, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സജീവ്, സന്ദീപ് കുമാർ, ശ്രീലേഷ് എന്നിവരും ട്രെയിനിങ് ഇൻസ്പെക്ടർമാരായ മിഥുൻ അജയ്, അഫ്സൽ, ബിസ്മി ജസീറ, ആൻസി ഉസ്മാൻ എന്നിവരും പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം