Asianet News MalayalamAsianet News Malayalam

ബുറേവി ചുഴലിക്കാറ്റ് സ്വാധീനം വ്യാഴാഴ്ച ഉച്ച മുതൽ തലസ്ഥാനത്ത്: കളക്ടറേറ്റിൽ കൺട്രോൾ റൂം 1077

പ്രതിരോധ പ്രവർത്തനങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കും  ജില്ലാ ഭരണകൂടം സജ്ജമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൺട്രോൾ റൂം തുറന്നു. 

burevi cyclone precautions in trivandrum kerala
Author
Trivandrum, First Published Dec 2, 2020, 4:55 PM IST

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്‍റെ സ്വാധീനം വ്യാഴാഴ്ച ഉച്ചക്ക് ശേഷം തിരുവനന്തപുരം ജില്ലയിൽ അനുഭവപ്പെട്ടു തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം. പ്രതിരോധ പ്രവർത്തനങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടം സജ്ജമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്  1077 എന്ന നമ്പറിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം .

വ്യാഴാഴ്ച ഉച്ചതിരിഞ്ഞുള്ള സാഹചര്യം വിലയിരുത്തിയ ശേഷം പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കും രക്ഷാ പ്രവര്‍ത്തനങ്ങൾക്കും രൂപം നൽകുമെന്നാണ് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചത്. എണ്ണായിരത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള 160 ക്യാംപുകൾ ആവശ്യമെങ്കിൽ സജ്ജമാക്കും . അതീവ ജാഗ്രത പുലര്‍ത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് എല്ലാം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്, പൊഴിയൂരിൽ എൻഡിആര്‍എഫ് സംഘം എത്തിയിട്ടുണ്ട്. തീരദേശ മേഖലയിലും മലയോര മേഖലയിലും ജനങ്ങൾ ജാഗ്രത പുലര്‍ത്തണമെന്നാണ് ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. 

പ്രത്യേക ശ്രദ്ധ വേണം എന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന വില്ലേജുകൾ ഇവയാണ്: 

burevi cyclone precautions in trivandrum kerala

കാറ്റിന്റെ തീവ്രത എത്രമാത്രമെന്ന് ഇപ്പോഴും അന്തിമ പ്രവചനത്തിന് സാധ്യമല്ലെങ്കിലും അതി തീവ്രമഴ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ഇടുക്കി ജില്ലകളിലെല്ലാം കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ട്. 

അടുത്ത 5 ദിവസത്തെ മഴ പ്രവചനം കാണാം: 

burevi cyclone precautions in trivandrum kerala

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.

burevi cyclone precautions in trivandrum kerala

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണമെന്നും ജില്ലാ ഭരണകൂടം ഓര്‍മ്മിപ്പിക്കുന്നു. ക്വാറന്‍റീനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കൊവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios