Asianet News MalayalamAsianet News Malayalam

ചീഫ് സെക്രട്ടറിക്ക് 'കേരളീയം' തിരക്ക്! കെഎസ്ആർടിസി പെൻഷൻ കേസിൽ ഹാജരായില്ല; നാണം കെടുത്തുന്ന നടപടിയെന്ന് കോടതി

കേരളീയത്തിന്റെ തിരക്കായതിനാൽ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചത്. കോടതിയെ നാണം കെടുത്തുന്ന നടപടിയാണെന്നാണ് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമർശനം

busy with keraleeyam event chief secretary skip high court proceedings on ksrtc salary case apn
Author
First Published Nov 6, 2023, 12:51 PM IST

കൊച്ചി: കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടും ഇന്ന് ചീഫ് സെക്രട്ടറി ഹാജരായില്ല. കേരളീയത്തിന്റെ തിരക്കായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നത് എന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ചീഫ് സെക്രട്ടറി ഹാജരാകുന്നതിനായി ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.

Follow Us:
Download App:
  • android
  • ios