ഇന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ ബിജെപി റോഡ് ഷോ നാളെ

പാലക്കാട്: സി.കൃഷ്ണ കുമാർ തന്നെ ബിജെപി സ്ഥാനാർഥിയായേക്കും.ശോഭ സുരേന്ദ്രൻ മത്സരത്തിനില്ലെന്നാണ് സൂചന.ഇന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ ബിജെപി റോഡ് ഷോ നാളെ
നടക്കും. ഒരുക്കങ്ങൾ തുടങ്ങി.കെ.സുരേന്ദ്രൻ ഉച്ചയോടെ പാലക്കാട്ടേക്ക് എത്തും.സി.കൃഷ്ണകുമാർ അടക്കമുള്ള നേതാക്കൾ ബിജെപി ജില്ലാ കാര്യാലയത്തിൽ എത്തിയിട്ടുണ്ട്.


കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ബിജെപി ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. ദില്ലിയില് ബിജെപി പാർലമെന്ററി ബോർഡ് യോ​ഗം ചേർന്ന ശേഷമാകും പ്രഖ്യാപനം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കും.

ശോഭ സുരേന്ദ്രനും താനും ഒരേ മനസോടെ പ്രവർത്തിക്കുന്നവരെന്ന് സി കൃഷ്ണകുമാർ; പിണക്കം കെട്ടുകഥയെന്നും പ്രതികരണം

സരിനെ അങ്ങോട്ട് സമീപിച്ചിട്ടില്ല, സരിനെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന്‍റെ ഏറ്റവും വലിയ അപചയമെന്ന് ബിജെപി