പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും നിയമസഭ പാസ്സാക്കിയ പ്രമേയത്തെ എതിർത്തും ഗവർണർ പ്രതികരിച്ച സാഹചര്യത്തിൽ പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്

തൃശ്ശൂർ: പൗരത്വ ഭേദഗതിയെ എതിർത്തും അനുകൂലിച്ചുമുള്ള വിവാദങ്ങൾക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് തൃശ്ശൂരിൽ. രാവിലെ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ കാർഷിക മേള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. പൊലീസ് അക്കാദമിയിലെ ദേശീയ സെമിനാറിലും ഗവർണർ പങ്കെടുക്കും. 

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും നിയമസഭ പാസ്സാക്കിയ പ്രമേയത്തെ എതിർത്തും ഗവർണർ പ്രതികരിച്ച സാഹചര്യത്തിൽ പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 11 മണിയോടെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് വിവിധ പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കും. മറ്റു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.