കെ പത്മകുമാർ, എസ് ആനന്ദ കൃഷ്ണൻ, നിധിൻ അഗർവാൾ എന്നിവരുടെ സ്ഥാനകയറ്റ ശുപാർശയാണ് അംഗീകരിച്ചത്. ഡിജിപി തസ്തികയിലേക്ക് ഒഴിവ് വരുന്ന മുറയ്ക്ക് ഇവർ ഓരോരുത്തരായി ഡിജിപിമാരാകും.

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റത്തിന് മന്ത്രിസഭാ യോഗത്തിന്റെ (cabinet meeting) അംഗീകാരം. മൂന്ന് എഡിജിപിമാർക്ക് ഡിജിപി തസ്തികയിലേക്ക് സ്ഥാനകയറ്റം നൽകാനുള്ള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശയാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചത്.

കെ പത്മകുമാർ, എസ് ആനന്ദ കൃഷ്ണൻ, നിധിൻ അഗർവാൾ എന്നിവരുടെ സ്ഥാനകയറ്റ ശുപാർശയാണ് അംഗീകരിച്ചത്. ഡിജിപി തസ്തികയിലേക്ക് ഒഴിവ് വരുന്ന മുറയ്ക്ക് ഇവർ ഓരോരുത്തരായി ഡിജിപിമാരാകും. ഐജി ബൽറാം കുമാർ ഉപാധ്യായ എഡിജിപിയാകും. ജനുവരി ഒന്നിന് ഉപാധ്യയ്ക്ക് സ്ഥാനകയറ്റം ലഭിക്കും. ഡിഐജിമാരായ പി പ്രകാശ്, കെ സേതുരാമൻ, അനൂപ് ജോണ്‍ കുരുവിള എന്നിവർ ജനുവരിയിൽ ഐജിമാരാകും. ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥാന കയറ്റം ലഭിക്കുന്നതിനാൽ ജനുവരി ഒന്നിന് സംസ്ഥാന പൊലീസ് തലപ്പത്ത് കാര്യമായ അഴിച്ച് പണിയുണ്ടാകും.

Also Read: പരാതി പറയാൻ വിളിച്ചപ്പോൾ അസി.കമ്മീഷണർ മോശമായി പെരുമാറി, പൊലീസിനെതിരെ മുൻ ഡിജിപി ആർ.ശ്രീലേഖ

Also Read: സിപിഎം ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം, 'പൊലീസ് സർക്കാരിനെ നാണം കെടുത്തുന്നു'