Asianet News MalayalamAsianet News Malayalam

തുറമുഖ നിർമാണം നിർത്തിവച്ച് പഠനം ഉൾപ്പെടെ സമ​ഗ്ര പാക്കേജ് ആവശ്യവുമായി വിഴിഞ്ഞം സമരസമിതി,ഉപസമിതി ചർച്ച വീണ്ടും

തുറമുഖ കവാടത്തിനു മുന്നിലെ സമരപന്തൽ പൊളിക്കണം എന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവും യോഗത്തിൽ ചർച്ചയാകും

cabinet sub committee discussion with fishermen on vizhinjam port
Author
First Published Sep 23, 2022, 9:55 AM IST

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിനെതിരെ ഉൾപ്പെടെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി മന്ത്രിസഭ ഉപസമിതി ഇന്ന് വീണ്ടും ചർച്ച നടത്തും.  പ്രശ്നം പരിഹരിക്കാൻ സമഗ്ര പാക്കേജ് എന്ന ആവശ്യം ഉന്നയിക്കാൻ വിഴിഞ്ഞം സമരസമിതി തീരുമാനിച്ചിട്ടുണ്ട് . മന്ത്രിസഭ ഉപസമിതിയുമായുള്ള ചർച്ചയിൽ ഇക്കാര്യം ആവശ്യപ്പെടും. 

നഷ്ടപെട്ടവയ്ക്ക് തുല്യമായ നഷ്ടപരിഹാരം ഉറപ്പാക്കി പാക്കേജ് പ്രഖ്യാപിക്കണം എന്നാണ് ആവശ്യം. തുറമുഖ നിർമ്മാണം നിർത്തിവച്ചുള്ള പഠനം ഉൾപ്പെടെ പാക്കേജിൽ പ്രഖ്യാപിക്കണം എന്ന് സമര സമിതി ആവശ്യപ്പെടും . 

ചർച്ചയിൽ മന്ത്രിമാരായ കെ.രാജൻ,വി.അബ്ദുറഹ്മാൻ, വി.ശിവൻകുട്ടി, ആന്റണിരാജു,ജി.ആർ.അനിൽ എന്നിവർ പങ്കെടുക്കും.സമരക്കാരുമായി ഇത് നാലാം വട്ടമാണ്മ ന്ത്രിസഭാ ഉപസമിതി ചർച്ച നടത്തുന്നത്. തുറമുഖ കവാടത്തിനു മുന്നിലെ സമരപന്തൽ പൊളിക്കണം എന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവും യോഗത്തിൽ ചർച്ചയാകും

'വിഴിഞ്ഞം സമരത്തിന് പിന്നില്‍ രഹസ്യ അജണ്ട', സമരം നടത്തുന്നത് പ്രദേശവാസികളല്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ
 

Follow Us:
Download App:
  • android
  • ios