2023-24 സാമ്പത്തികവർഷത്തിൽ പഞ്ചായത്തുകൾക്ക് അനുവദിച്ച 3367 കോടി രൂപയാണ് കാലഹരണപ്പെട്ടത്. ആകെ 9135 കോടി രൂപയാണ് അനുവദിച്ചിരുന്നത്. നഗരസഭകൾക്കും കോർപ്പറേഷനുകൾക്കും അനുവദിച്ച2318.95 കോടി രൂപയിൽ 495.83 കോടി രൂപയും കാലഹരണപ്പെട്ടതായും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾ കോടികൾ നഷ്ടപ്പെടുത്തിയെന്ന് സിഎജി റിപ്പോർട്ട്. 2023-24 സാമ്പത്തികവർഷത്തിൽ പഞ്ചായത്തുകൾക്ക് അനുവദിച്ച 3367 കോടി രൂപയാണ് കാലഹരണപ്പെട്ടത്. ആകെ 9135 കോടി രൂപയാണ് അനുവദിച്ചിരുന്നത്. നഗരസഭകൾക്കും കോർപ്പറേഷനുകൾക്കും അനുവദിച്ച2318.95 കോടി രൂപയിൽ 495.83 കോടി രൂപയും കാലഹരണപ്പെട്ടതായും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
വികസന ഫണ്ട്, മെയിന്റനൻസ് ഫണ്ട്, പൊതു ആവശ്യ ഫണ്ട് എന്നിവയുടെ വിതരണത്തിൽ സർക്കാർ കാലതാമസം വരുത്തി. പൊതുസ്ഥലങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ശൗചാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. ഇവിടങ്ങളിൽ വൃത്തിഹീനമായ സാഹചര്യമാണെന്നും സിഎജി റിപ്പോർട്ടിലുണ്ട്. തിങ്കളാഴ്ച സിഎജി നിയമസഭയുടെ മേശപ്പുറത്തുവെച്ച 2023-24 വർഷത്തെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത്.








