കെഎസ്ആർ ബെംഗളൂരു-എറണാകുളം ജങ്ഷൻ(26651) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. ചൊവ്വാഴ്ച വന്ദേഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. എറണാകുളം ജങ്ഷൻ-കെഎസ്ആർ ബെംഗളൂരു(26652) ചൊവ്വാഴ്ച തൃശ്ശൂരിൽനിന്നാകും പുറപ്പെടുക. വൈകിട്ട് 3.20ന് ട്രെയിൻ തൃശ്ശൂരിൽനിന്ന് പുറപ്പെടും.
തിരുവനന്തപുരം: കളമശ്ശേരി സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 27 ചൊവ്വാഴ്ച ബെംഗളൂരു-എറണാകുളം വന്ദേഭാരത് ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു.
കെഎസ്ആർ ബെംഗളൂരു-എറണാകുളം ജങ്ഷൻ(26651) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. ചൊവ്വാഴ്ച വന്ദേഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.
എറണാകുളം ജങ്ഷൻ-കെഎസ്ആർ ബെംഗളൂരു(26652) ചൊവ്വാഴ്ച തൃശ്ശൂരിൽനിന്നാകും പുറപ്പെടുക. എറണാകുളത്തിനും തൃശ്ശൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. വൈകിട്ട് 3.20ന് ട്രെയിൻ തൃശ്ശൂരിൽനിന്ന് പുറപ്പെടും.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
എറണാകുളം ജങ്ഷൻ-ഹസ്രത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12617) ചൊവ്വാഴ്ച ഉച്ചയ്ക്ക് 02.55നാകും എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുക.
മംഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ്( 16649) ഒരുമണിക്കൂറും 15 മിനിറ്റും വൈകും. തിരുവനന്തപുരം സെൻട്രൽ-ലോകമാന്യതിലക് നേത്രാവതി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(16346) ഒരുമണിക്കൂറും 20 മിനിറ്റും വൈകും. തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ്(19577) 40 മിനിറ്റ് വൈകും.







