Asianet News MalayalamAsianet News Malayalam

തോറ്റവരെ ജയിപ്പിക്കാനുള്ള വിവാദ മാർക്ക് ദാന ഉത്തരവ് പിന്‍വലിച്ച് കാലിക്കറ്റ് സർവകലാശാല

2014 ബാച്ചിലെ ഇരുന്നൂറോളം ബിടെക് വിദ്യാർത്ഥികൾക്ക് 20 മാർക്ക് വരെ അധികം നല്‍കി ജയപ്പിക്കാനായിരുന്നു വൈസ് ചാന്‍സലറുടെ ഉത്തരവ്.

calicut university withdrawn the order for marks donation for btech students
Author
Kozhikode, First Published Sep 21, 2021, 11:27 AM IST

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ ബി‍ടെക് വിദ്യാർത്ഥികളെ അധിക മാർക്ക് നല്‍കി ജയിപ്പിക്കാനുള്ള ഉത്തരവ് വൈസ് ചാന്‍സലർ പിന്‍വലിച്ചു. അടുത്ത വർഷം കൂടി പരീക്ഷയെഴുതാന്‍ വിദ്യാർത്ഥികൾക്ക് അവസരമുണ്ടെന്നും ഉത്തരവ് നടപ്പാക്കില്ലെന്നും വൈസ് ചാന്‍സലർ എം.കെ. ജയരാജ് അറിയിച്ചു.

ഉത്തരവിനെതിരെ സേവ് യൂണിവേഴ്സിറ്റ് ഫോറം ഗവർണർക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. 2014 ബാച്ചിലെ ഇരുന്നൂറോളം ബിടെക് വിദ്യാർത്ഥികൾക്ക് 20 മാർക്ക് വരെ അധികം നല്‍കി ജയപ്പിക്കാനായിരുന്നു വൈസ് ചാന്‍സലറുടെ ഉത്തരവ്. കേരളത്തിലെ മറ്റു സർവ്വകലാശാലകൾ ഒരു വിഷയത്തിന് തോറ്റവർക്ക് പോലും സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷകൾ നടത്തുമ്പോഴാണ് കാലിക്കറ്റ് സർവകലാശാലയില്‍ തോറ്റ വിദ്യാർത്ഥികളെ മാർക്ക് നൽകി ജയിപ്പിക്കാന്‍ ശ്രമിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios