കൊച്ചി: കള്ളപ്പണകേസിൽ പ്രതിയായ ക്യാമ്പസ് ഫ്രണ്ട് ദേശിയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിനെ എറണാകുളം സെഷൻസ്  കോടതി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു.  ഈ മാസം 24 വരെയാണ് ഇഡി കസ്റ്റഡി. ഇയാളുടെ മൂന്ന് അക്കൗണ്ടുകളിൽ നിന്നായി 2 കോടി 21 ലക്ഷം രൂപ ഇഡി കണ്ടെത്തിയിരുന്നു. ഇത് ഹത്രാസിലുൾപ്പടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണെന്നായിരുന്നു ഇഡി കണ്ടെത്തൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടന്ന സമരങ്ങള്‍ക്ക് വിദേശ ഫണ്ടിംഗ് നടത്തിയെന്ന കേസില്‍ യുപി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനാണ് റൗഫ് ഷെരീഫ്.